വാറ്റുചാരായം പിടിച്ചെന്ന പേരില്‍ എക്‌സൈസ് ചാര്‍ജ് ചെയ്ത കേസ് വ്യാജം ; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേസുകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാറ്റുചാരായം പിടിച്ചെന്ന പേരില്‍ എക്‌സൈസ് ചാര്‍ജ് ചെയ്ത കേസ് വ്യാജമാണെന്നു ഹൈക്കോടതി. രണ്ടുപേരെ രണ്ടുമാസം തടവിലിട്ട കേസാണ് ഹൈക്കോടതി വ്യാജമെന്ന് കണ്ടെത്തിയത്. കൊല്ലം സ്വദേശികളായ രണ്ടുപേര്‍ക്ക് 2.5 ലക്ഷം വീതം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. തുക എക്സൈസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആരെയും കള്ളക്കേസില്‍ കുടുക്കാനാവുമെന്നാതാണ് സ്ഥിതി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിക്കണമെന്നും ഇതിന് കമ്മിഷനെ നിയോഗിക്കാന്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അകാരണമായ തടവ് ഉണ്ടാക്കാവുന്ന മാനസികാഘാതം വലുതാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ‘ബന്ധുരം കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍’ എന്ന വള്ളത്തോളിന്റെ വരികളും ഉത്തരവില്‍ പരാമര്‍ശിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...