കൊച്ചി : സഭാ തര്‍ക്ക കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് തീര്‍ക്കാന്‍ ആര്‍ക്കും താല്‍പര്യം ഇല്ല എന്ന് കോടതി വിമര്‍ശിച്ചു. ചില തല്‍പ്പര കക്ഷികള്‍ കേസില്‍ അനാവശ്യമായി ഇടപെടുകയാണെന്നും
ചിലര്‍ ജഡ്ജിമാര്‍ക്ക് കത്തുക്കള്‍ അയക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.
എല്ലാവരുടെയും വിശ്വാസം കാത്തു സൂക്ഷിക്കാന്‍ തന്നെ ആണ് കോടതി ആഗ്രഹിക്കുന്നത്. പക്ഷേ ചിലര്‍ ചാനലുകളില്‍ വന്നു കോടതിയെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നു. താന്‍ ഈ കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരു കാരണവശാലും പിന്മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. തുടര്‍ന്ന് കേസ് അടുത്ത മാസം 10 ന് പരിഗണിക്കുന്നതിനായി മാറ്റി