കൊച്ചി : സര്‍ക്കാര്‍ മോന്‍സനെ സംരക്ഷിക്കുന്ന തെന്തിന് ? രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി മോന്‍സന്‍റെ ഡ്രൈവറുടെ ഹര്‍ജി തീര്‍പ്പാക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളി. കോടതിച്ചെലവ് ചുമത്തേണ്ടതാണെങ്കിലും ചെയ്യുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്തിനാണ് സര്‍ക്കാര്‍ മോന്‍സനെ സംരക്ഷിക്കുന്നതെന്ന് ചോദിച്ച കോടതി സര്‍ക്കാര്‍ പരിധി വിടരുതെന്ന മുന്നറിയിപ്പും നല്‍കി. പോലീസില്‍ നിന്ന് സംരക്ഷണമാവശ്യപ്പെട്ടുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറുടെ ഹര്‍ജി തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
ഇത്തരമൊരപേക്ഷയിലൂടെ സര്‍ക്കാര്‍ നിയമവ്യവസ്ഥയില്‍ ഇടപെട്ടെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. എന്തിനാണ് സര്‍ക്കാര്‍ മോന്‍സനെ സംരക്ഷിക്കു ന്നതെന്ന് ചോദിച്ച കോടതി സര്‍ക്കാര്‍ പരിധി വിടരുതെന്ന മുന്നറിയിപ്പും നല്‍കി. മോന്‍സനെ സംരക്ഷിക്കുന്നില്ലെന്ന് ഡിജിപി ടി.എ ഷാജി കോടതിയെ അറിയിച്ചു. കോടതിയുടെ തുടര്‍ച്ചയായുള്ള ഇടപെടല്‍ മൂലം കൃത്യമായ വാദങ്ങളുന്നയിക്കാനാകുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. സര്‍ക്കാര്‍ പരിധിവിടരുതെന്നും കോടതിക്കതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നുമായിരുന്നു ഇതിനുള്ള ഹൈക്കോടതിയുടെ മറുപടി. കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടുന്നത്. ഹൈക്കോടതി അന്വേഷണത്തിൽ ഇടപെടുന്നു എന്ന് എങ്ങനെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറയുമെന്നും കോടതി ചോദിച്ചു.