മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രകടനം നടത്തി കേരളത്തിലെ എംപിമാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രകടനം നടത്തി കേരളത്തിലെ എംപിമാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡി കമ്മിഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പാര്‍ലമെന്റില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍ രംഗത്തെത്തിയത്. തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എംപിമാര്‍ പ്രതിഷേധിച്ചത്. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എംപി അടിയന്തര പ്രേമയത്തിനു നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.

അണക്കെട്ട് സുരക്ഷിതമല്ലെന്ന് ദേശീയ – അന്താരാഷ്ട്ര ഏജന്‍സികളും ഐഐടിയിലെ വിദഗ്ധരും കണ്ടെത്തിയിരുന്നുവെന്നും ലക്ഷക്കണക്കിന് പേരുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും ശൂന്യവേളയില്‍ ഡീന്‍ കൂര്യക്കോസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡീന്‍ കുര്യാക്കോസിന്റെ ഈ ആവശ്യത്തെ എതിര്‍ത്ത് തമിഴ്‌നാട്ടിലെ അംഗങ്ങള്‍ രംഗത്ത് വന്നത് സഭയില്‍ അല്‍പ്പനേരം ബഹളിത്തിനിടയാക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...