കൊല്ലം: വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതില്‍ മനംനൊന്ത് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടി ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്തു. ഇത് സംബന്ധിച്ച് പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്ത സാഹചര്യത്തില്‍ നടിയെ ഏതു സമയത്തും ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും ഇനി തടസമുണ്ടാകില്ല. ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവര്‍ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സെപ്തംബര്‍ 3 നാണ് റംസി ആത്മഹത്യ ചെയ്തത്. റംസിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് അധിക സാമ്പത്തികമുള്ള മറ്റൊരു ആലോചന വന്നപ്പോള്‍ റംസിയെ ഒഴിവാക്കി. ഇതില്‍ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതും ഗര്‍ഭിണിയായപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭഛിദ്രം നടത്തിയതും ലക്ഷ്മി പ്രമോദ് ആണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.