സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ട് സിബിഐ : ലൈഫ് മിഷന്‍ കേസ് നാളെ ഹൈക്കോടതിയുടെ മുന്നിലെത്തും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലൈഫ് മിഷന്‍ കേസ് നാളെ ഹൈക്കോടതിയുടെ മുന്നിലെത്തും. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെ ബെഞ്ചാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേസ് പരിഗണിക്കുക. ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്കാണ് സ്റ്റേ. അതേ സമയം ഹൈക്കോടതി സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് സിബിഐയുടെ വാദം.

വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം ലൈഫ് മിഷനെ പ്രതിയാക്കിയ നടപടി ചോദ്യം ചെയ്ത് സിഇഒ യുവി ജോസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല സ്റ്റേ. ലൈഫ് മിഷന്‍ വിദേശ പണം നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കുകയാണെന്നായിരുന്നു കോടതി ഉത്തരവ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിലുള്ളവരുടെ അശ്രദ്ധ മൂലം വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...

യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരം : സോനു സൂദ്

0
മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...

കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ ബംഗ്ലാദേശി പൗരൻ പോലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് കുസ്‌തിയ...