കൊച്ചി : കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ തീയതിയും സെന്ററും തെറ്റായി രേഖപ്പെടുത്തിയത് സംബന്ധിച്ച് അന്വേഷണത്തിന് ഹൈകോടതി നിര്‍ദേശം. ആലുവ സ്വദേശി കെ.പി. ജോണ്‍ നല്കിയ ഹരജി പരിഗണിച്ചാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം ജില്ല മെഡിക്കല്‍ ഒാഫിസര്‍ക്ക് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് നിര്‍ദേശം നല്‍കിയത്.
ആലുവയിലെ ഒരു വാക്സിനേഷന് സെന്ററില്‍നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യ ഡോസും ഏപ്രിലില്‍ രണ്ടാം ഡോസും എടുത്തെങ്കിലും ജൂൈലയില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ രണ്ടാം ഡോസ് എറണാകുളത്തെ സെന്ററില്‍ എടുത്തെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു. ഇത്തരമൊരു തെറ്റ് എങ്ങനെ സംഭവിെച്ചന്ന് അന്വേഷിക്കണമെന്നും പിഴവ് പറ്റിയതാണെങ്കില്‍ തിരുത്തി പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ഏതെങ്കിലും തരത്തിെല തട്ടിപ്പോ മറ്റു ലക്ഷ്യങ്ങളോ ഇതിനു പിന്നിലുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി വേണമെന്നും ഉത്തരവില്‍ പറയുന്നു. തുടര്‍ന്ന് ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കാന്‍ മാറ്റി.