കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജപ്തി നടപടികളെല്ലാം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ഏപ്രില്‍ ആറ് വരെ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവെക്കണമെന്നാണ് ഉത്തരവ്. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം ഉത്തരവ് ബാധകമാണ്. റവന്യു റിക്കവറി നടപടികളും പാടില്ലെന്നും കോടതിപറഞ്ഞു. കോടതി ഉത്തരവ് സര്‍ക്കാര്‍ തന്നെ ബാങ്കുകളെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ ജപ്തി നടപടികളെല്ലാം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്
RECENT NEWS
Advertisment