വാഹന പരിശോധനയ്ക്കിടെ ടിപ്പര്‍ ലോറി ഇടിച്ച്‌ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ കൊന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് വേലന്താവളത്ത് വാഹന പരിശോധനയ്ക്കിടെ ടിപ്പര്‍ ലോറി ഇടിച്ച്‌ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി വി.അസഹറാണ് ടിപ്പര്‍ ലോറി ഇടിച്ച്‌ മരിച്ചത്. നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്നപ്പോഴായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്ന് കരിങ്കല്ല് കയറ്റി വരുകയായിരുന്നു ലോറി. വേലന്താവളം ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്ക് നില്‍ക്കുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിര്‍ത്താതെ കടന്നു കളഞ്ഞു.

തുടര്‍ന്ന് അസര്‍ ബൈക്കുമായി ലോറിയെ പിന്തുടരുകയായിരുന്നു. നല്ലൂര്‍ റോഡില്‍ വച്ച്‌ ലോറിക്ക് കുറുകെ ബൈക്ക് നിര്‍ത്തിയിടാന്‍ ശ്രമിക്കുന്നതിനിടെ ഇതേ ലോറിയിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...

കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു

0
കോഴിക്കോട്: കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍...