തിരുവനന്തപുരം : ഗവര്‍ണര്‍ക്ക് തന്റെ പിതാവിന്റെ പ്രായവും അനുഭവപരിചയവുമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. അദേഹത്തിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. കത്ത് പുറത്തുവിട്ടത് ശരിയല്ലെന്നും മാധ്യമവിചാരണ വേണ്ടെന്നും ബിന്ദു പറഞ്ഞു. കണ്ണൂര്‍ വി.സി നിയമനം ചോദ്യം ചെയ്ത ഹര്‍ജി തളളിയത് സ്വാഗതം ചെയുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ഊർജം നൽകുന്നതാണ് കോടതി വിധി. വി.സിക്ക് തുടരാന്‍ അര്‍ഹതയുണ്ടെന്നാണ് കോടതി വ്യക്തമാക്കുന്നത്.
സര്‍ക്കാരും ഗവര്‍ണറുമായും ചാന്‍സലറും പ്രോ ചാന്‍സലറുമായും ഉള്ള ആശയവിനിമയം പുറത്ത് പറയാനുളളതല്ലെന്നും മന്ത്രി പ്രതികരിച്ചു. സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ടതിനെപ്പറ്റി ഗവര്‍ണറോടാണ് ചോദിക്കേണ്ടത് പറഞ്ഞ മന്ത്രി തുടര്‍ നിയമനം തേടി ഗവര്‍ണര്‍ക്ക് കത്തയച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.