കശ്മീരില്‍ മരിച്ച മലയാളി സൈനികന്‍ അനീഷിന്റെ മൃതദേഹം സംസ്‌കരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കശ്മീര്‍ അതിര്‍ത്തിയിലെ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളി സൈനികന്‍ അനീഷ് ജോസഫിന് നാടിന്റെ അന്ത്യാഞ്ജലി. അനീഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിച്ച അനീഷിന്റെ ഭൗതിക ശരീരം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കശ്മീരിലെ ബാരാമുള്ളയില്‍ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തില്‍ ബിഎസ്എഫ് ജവാനായ ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് മരിച്ചത്. അനീഷ് കാവല്‍ നിന്നിരുന്ന ടെന്റിന് തീപിടിക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റാണ് മരണം സംഭവിച്ചത്. ടെന്റിനുള്ളിലെ തണുപ്പ് നിയന്ത്രിക്കാനുള്ള ഹീറ്ററില്‍ നിന്ന് തീപടരുകയായിരുന്നെന്നാണ് വിവരം. കൊച്ചുകാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്ന സംസ്‌കാരത്തില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശുവണ്ടി അഴിമതി കേസില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി...

പാലക്കാട് മണ്ണാർക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; 19കാരന് ദാരുണാന്ത്യം

0
പാലക്കാട് : പാലക്കാട് മണ്ണാർക്കാട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19കാരൻ...

ജപ്തി ഒഴിവാക്കാൻ റബ്ബർ തോട്ടത്തിൽ ഒളിപ്പിച്ച ടൂറിസ്റ്റ് ബസ് പോലീസ് കണ്ടെത്തി!

0
കോട്ടയം : 55,000 രൂപയുടെ ഒരു പെറ്റിക്കേസിനെ ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ...

അരൂർ ശ്മശാനത്തിലെ പുകക്കുഴൽ വീടിന് മുകളിലേക്ക് തകർന്നു വീണു ; ഒഴിവായത് വൻ അപകടം

0
അരൂർ : ആലപ്പുഴ അരൂരിലെ പൊതുശ്മശാനത്തി(ശാന്തി ഭൂമി)ലെ കൂറ്റൻ പുകക്കുഴൽ സമീപത്തെ...