മൂന്നാര്‍: ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 843 ലെ മുഴുവന്‍ ഭൂമിയും അളന്ന് തിട്ടപ്പെടുത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്. അതുവരെ തല്‍സ്ഥിതി തുടരണമെന്നും നിര്‍ദ്ദേശം. നാല് തലമുറകളായി താമസിക്കുന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കെ എസ് ഇ ബിയുടെ നേത്യത്വത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. കുടിയേറ്റക്കാരെപ്പോലെ കെ എസ് ഇ ബിയും ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ റവന്യുവകുപ്പിന് പട്ടയ അപേക്ഷകള്‍ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് താമസക്കാരെ ഒഴിപ്പിക്കാന്‍ നീക്കം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം പൊലീസിന്റെ സഹായത്തോടെ കെ എസ് ഇ ബി അധിക്യതര്‍ ഇക്കാനഗറില്‍ എത്തുകയും ചെയ്തു. തുടര്‍ന്നാണ് ഇവിടുത്തെ താമസക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സാഹചര്യം കണക്കിലെടുത്ത ഹൈക്കോടതി കെ എസ് ഇ ബി അവകാശപ്പെട്ടുന്ന ഭൂമികള്‍ അളന്ന് തിട്ടപ്പെടുത്താന്‍ റവന്യുവകുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
മൂന്ന് മാസത്തിനുള്ളില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അതുവരെ തല്‍സ്ഥിതി തുടരണമെന്നാണ് ഉത്തരവില്‍ പറയുന്നതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ. ഷിബി ബിനു പറഞ്ഞു. കെ എസ് ഇ ബിയുടെ ഭൂമി അളന്ന തിട്ടപ്പെടുത്തുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്നാണ് അഭിഭാഷകയുടെ വാദം. കെ എസ് ഇ ബി നിലവില്‍ നല്‍കിയ സ്‌കെച്ചില്‍ 25 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിന് അഭിഭാഷകയുടെ നേത്യത്വത്തില്‍ മൂന്നാറില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗവും നടത്തി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.