പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് ഇടുക്കി സ്വദേശികൾ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശേരി ആറാട്ടുകടവിൽ പുഴയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ നിന്നെത്തിയ ബിപിൻ (24), അഭിജിത് (26) എന്നിവരാണ് മരിച്ചത്. ഇരുവരും റോളർ സ്‌കേറ്റിങ് ട്യൂട്ടർമാരാണ്. വൈകിട്ട് 4.30-ഓടെയാണ് അപകടം സംഭവിച്ചത്. ആറംഗസംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. അഭിജിത് പുഴയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കവെയാണ് ബിപിനും അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം. സംഭവം കണ്ടുനിന്ന ബാക്കി സുഹൃത്തുക്കൾ ബഹളം വെച്ചതോടെയാണ് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചത്.

എന്നാൽ ഇരുവരെയും കണ്ടെത്താനായില്ല. പിന്നാലെ ഏലൂരിൽ നിന്ന് അഗ്‌നിരക്ഷാ സേന എത്തി തിരച്ചിൽ ആരംഭിച്ചു. അരമണിക്കൂറിനുശേഷം അഭിജിത്തനെയാണ് ആദ്യം കണ്ടെത്തിയത്. 10 മിനിറ്റിനുശേഷം ബിപിനെയും കണ്ടെത്തി. കടവിൽനിന്ന് അധികം അകലെയല്ലാതെയാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻതന്നെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...

ഡല്‍ഹിയില്‍ കോൺഗ്രസ് നേതാക്കൾക്കെതിരായ പോലിസ് നടപടി : പത്തനംതിട്ട ഡി.സി.സിയുടെ പ്രതിഷേധ പ്രകടനവും യോഗവും...

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മോചിതരായി

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത...