എറണാകുളം: ഏകീകൃത കുർബാന സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന തർക്കത്തിന് മധ്യസ്ഥതയിലൂടെ പരിഹാരം കാണാൻ ഹൈക്കോടതി. വിഷയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് കൈമാറി. ബസലിക്ക പള്ളിയിലടക്കം നിലനിൽക്കുന്ന സംഘർഷത്തിൽ കോടതി ഇടപെടൽ തേടി സഭാ വിശ്വാസികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഇടപെടൽ.
കുർബാന തർക്കത്തിന്‍റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്നതിനാൽ പള്ളി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടുവെന്നും അതിനാൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. തിങ്കളാഴ്ച കക്ഷികളോട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. ഇതിനുശേഷമായിരിക്കും ഹൈക്കോടതി മീഡിയേഷൻ സെന്‍ററില്‍ നടക്കുന്ന മധ്യസ്ഥ ചർച്ചയുടെ തീയതി തീരുമാനിക്കുക.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.