ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ത്യയിലെ പ്രതിപക്ഷ സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. നിയമ സംഹിതയുടെ ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറോ പ്രസിഡന്റോ ഒപ്പിടാതെ സുപ്രീംകോടതിയുടെ ഇടപെടലിന്റെ ഭാഗമായി നിയമനിര്‍മാണത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. മന്ത്രി പി എ മുഹമ്മദ് റിയാസും ഒപ്പമുണ്ടായിരുന്നു. ഇ.പി ജയരാജനും ഡോ. വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചു. ഇന്നലെ മുഖ്യമന്ത്രിയും അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു

0
പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും സി.പി.എം സ്ഥാപക നേതാവുമായിരുന്ന വി.എസ്...

കൽപ്പറ്റയിൽ കാട്ടാന ആക്രമണം

0
കൽപ്പറ്റ: കൽപ്പറ്റയിൽ കാട്ടാന ആക്രമണത്തിൽ നിന്നും യുവതി രക്ഷപെട്ടത് അത്ഭുതകരമായി. നൂൽപ്പുഴ...

ബസ് യാത്രയ്ക്കിടെ വയോധികയുടെ 6 പവൻ തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച യുവതികൾ അറസ്റ്റിൽ

0
നാഗർകോവിൽ : കന്യാകുമാരി ജില്ലയിൽ ബസ് യാത്രയ്ക്കിടെ വയോധികയുടെ സ്വർണമാല മോഷ്ടിച്ച...

കിളിമാനൂർ തട്ടിക്കൊണ്ടുപോകൽ , മുഖ്യപ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: കിളിമാനൂരിൽ മകളെ വിവാഹം ചെയ്ത് നൽകാത്തതിൽ അച്ഛനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി...