കൊച്ചി: പാതയോരത്ത് കൊടി തോരണങ്ങള്‍ക്കും ബാനറുകള്‍ക്കും നിയന്ത്രണമേര്‍പെടുത്തി ഇറക്കിയ പുതിയ സര്‍ക്കുലറിലും ഹൈക്കോടതിക്ക് അത്യപ്തി. കൊടിമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പെടുത്തുന്നതായി സര്‍ക്കുലര്‍ ഇറക്കണമെന്ന ഹൈക്കോടതി ഉത്തരവു നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.ഉത്തരവ് നടപ്പാക്കിയില്ലങ്കില്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പും നല്‍കി. പുതിയ സര്‍ക്കുലര്‍ ഇറക്കിയതായി ഇന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പുതിയ സര്‍ക്കുലറിലും കോടതി അത്യപ്തി രേഖപെടുത്തി. ഹര്‍ജി പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി.
പാതയോരത്ത് കൊടിതോരണങ്ങൾക്ക് നിയന്ത്രണം : സര്‍ക്കാരിറക്കിയ പുതിയ സര്‍ക്കുലറിലും ഹൈക്കോടതിക്ക് അതൃപ്തി
RECENT NEWS
Advertisment