കൊച്ചി : പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ‘ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു. അതു നടുറോഡില്‍ എറിയുന്നു. എത്ര ഭീതിതമായ സാഹചര്യമാണിത്? …എവിടേക്കാണ് നമ്മുടെ പോക്ക്?’ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മറ്റൊരു കേസിന്റെ വാദത്തിനിടെയായിരുന്നു കോടതി ഈ ചോദ്യമുന്നയിച്ചത്.
ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അവര്‍ മയക്കുമരുന്നിന് അടിമകളായിരിക്കാം. എന്തുതന്നെയായാലും എവിടെക്കാണ് നമ്മുടെ പോക്കെന്ന് ചിന്തിക്കണമെന്നും കോടതി പറഞ്ഞു. പട്ടിക വിഭാഗക്കാര്‍ക്കു ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ് പോത്തന്‍കോട് കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തെ കുറിച്ച് കോടതി പരാമര്‍ശിച്ചത്.