കൊച്ചി: കരുവന്നൂര്‍ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ക്രൈബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന ഹർജിയിലാണ് നിര്‍ദേശം.ബാങ്ക് ഭരണ സമിതിയംഗങ്ങള്‍ ചേര്‍ന്ന് സാധാരണക്കാരുടെ നിക്ഷേപത്തില്‍ നിന്നാണ് 300 കോടിയിലേറെ രൂപ തട്ടിയെടുത്ത് റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപിച്ചെന്നും അനധികൃതമായി സ്വത്ത് സമ്പാദിക്കാന്‍ ഈ തുക വിനിയോഗിച്ചെന്നണ് ഹർജിക്കാരന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
രജിസ്റ്റര്‍ ചെയ്ത ഒരു വര്‍ഷമായിട്ടും തുടര്‍നടപടികളില്ല. പ്രതികള്‍ പോലീസ് എഫ്‌ഐ ആര്‍ പ്രകാരമുള്ളവര്‍. പോലീസില്‍ നിന്ന് ഫയല്‍ ശേഖരിക്കല്‍ മാത്രമാണ് ഇതുവരെ നടന്നത്. പരാതിക്കാരില്‍ നിന്ന് ഒരുതവണ പോലും മൊഴിയെടുത്തിട്ടില്ല. ആദ്യ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് അന്വേഷണത്തെ ബാധിച്ചതായാണ് വിമര്‍ശനം. രണ്ടാമത് എത്തിയ സംഘത്തലവന്‍ മറ്റ് കേസുകളുടെ തിരക്കിലാണ്.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അന്വേഷണ പുരോഗതിയറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.ഇന്നലെ പരിഗണിച്ച ഹര്‍ജി അടുത്തയാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. അന്വേഷണം ആരംഭിച്ച് എട്ടു മാസമായി.എന്നാല്‍ പണം എവിടെപ്പോയെന്നതിന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ പറഞ്ഞു.