പാലക്കാട്: ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടിയതോടെയാണ് മകന്‍റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ചത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലെത്തിയത് 51 ലക്ഷം രൂപ. കുടുംബത്തിന്റെ അവസ്ഥ അധ്യാപിക ഫേസ്ബുക്കിലൂടെ അറിയിച്ചതോടെയാണ് സുമനസ്സുകൾ സഹായവുമായെത്തിയത്.
സെറിബ്രൽ പാൾസി രോഗം ബാധിച്ച് കിടപ്പിലായ 17 വയസ്സുള്ള മകൻ ഉൾപ്പെടെ മൂന്ന് മക്കളാണ് സുഭദ്രയെന്ന വീട്ടമ്മക്കുള്ളത്. ചോർന്നൊലിക്കുന്ന തകർന്ന വീട്ടിലാണ് ഇവരുടെ താമസം. അഞ്ച് മാസം മുൻപ് ഭർത്താവ് മരണപ്പെട്ടതോടെ രോഗിയായ മകനെ മറ്റ് കുട്ടികളെ ഏൽപ്പിച്ച് കൂലിപ്പണി ചെയ്താണ് അവർ കുടുംബം പുലർത്തിയിരുന്നത്. എന്നാൽ ദിവസവും ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യമായതോടെ പ്രതിസന്ധിയിലായി. വട്ടേനക്കാട് സ്കൂളിലെ ഗിരിജ ടീച്ചറാണ് സഹായം നൽകാൻ മുൻകൈ എടുത്തത്. കുട്ടിയുടെ തുടർചികിത്സക്കും വീടുപണിക്കും ഈ തുക ഉപകരിക്കും. യാതൊരു പരിചയവുമില്ലാത്ത തന്നെ സഹായിക്കാൻ മുന്നോട്ടു വന്ന സുമനസ്സുകൾക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട് പുതുജീവിതമാരംഭിക്കാനൊരുങ്ങുകയാണ് സുഭദ്ര.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.