ക്രോം ബ്രൗസര്‍ ഏറ്റെടുക്കാന്‍ താത്പര്യം അറിയിച്ച് ഓപ്പണ്‍ എഐ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: യുഎസ് ഭരണകൂടവും ഗൂഗിളും തമ്മിലുള്ള ആന്റി ട്രസ്റ്റ് കേസിന്റെ ഫലമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ആല്‍ഫബെറ്റ് നിര്‍ബന്ധിതരായാല്‍ ക്രോം ബ്രൗസര്‍ ഏറ്റെടുക്കാന്‍ താത്പര്യം അറിയിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐ. കേസിലെ വിചാരണയ്ക്കിടെയാണ് ചാറ്റ് ജിപിടിയുടെ പ്രൊഡക്ട് മേധാവി നിക്ക് ടര്‍ലി ക്രോം ബ്രൗസര്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കേസിൽ വിചാരണ നടന്നുവരികയാണ്, നിലവില്‍ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ ഗൂഗിള്‍ തയ്യാറാവുകയോ കമ്പനിയോട് കോടതി അതിന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഗൂഗിളിന്റെ വിപണിയിലെ കുത്തക അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം കമ്പനിയെ വിഭജിക്കുകയാണെന്നാണ് യുഎസ് നീതിന്യായ വകുപ്പ് കോടതിയെ അറിയിച്ചത്.

വെബ് സെര്‍ച്ച് രംഗത്ത് ഗൂഗിളിന്റെ കുത്തക അവസാനിപ്പിച്ച് ശരിയായ മത്സരം പുനഃസ്ഥാപിക്കണമെങ്കില്‍ ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ വില്‍ക്കാന്‍ കമ്പനിയെ നിര്‍ബന്ധിക്കണമെന്നും എതിരാളികളായ മറ്റ് കമ്പനികള്‍ക്ക് വിപണിയില്‍ അവസരം നല്‍കണമെന്നും യുഎസ് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ സെര്‍ച്ച് വിപണിയും സെര്‍ച്ച് ടെക്സ്റ്റ് പരസ്യങ്ങളും ഗൂഗിള്‍ നിയമവിരുദ്ധമായി കുത്തകവത്കരിച്ചുവെന്ന് കൊളംബിയ ജില്ലാ കോടതി വിധിച്ചിരുന്നു. ഒരു വര്‍ഷത്തെ വാദപ്രതിവാദത്തിനുശേഷമാണ് ജഡ്ജി അമിത് മേത്ത കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് വിധിപ്രസ്താവിച്ചത്. ഈ കേസില്‍ മികച്ച പരിഹാരം തീരുമാനിക്കുന്നതിന് സര്‍ക്കാരിന്റെയും കമ്പനിയുടെയും വാദം കേള്‍ക്കുകയാണ് കോടതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...