ജോലി വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷത്തോളം രൂപ തട്ടി ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചേർത്തല : ജോലി വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിൽപ്പെട്ട അർത്തുങ്കൽ സ്വദേശി പിടിയില്‍. ജയ്‌പൂരിലെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഘത്തിൽപ്പെട്ട അർത്തുങ്കൽ സ്വദേശി ആൽബർട്ട് എം രാജുവിനെ ജയ്പുരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അർത്തുങ്കൽ മാണിയാപൊഴി വീട്ടിൽ ആൽബർട്ട് എം രാജുവിനെ (ആൽഫിൻ–20) അർത്തുങ്കൽ എസ് ഐ സജീവ് കുമാർ ഡി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

ജോലി വാഗ്ദാനം നൽകി അർത്തുങ്കൽ സ്വദേശികളായ നാല് യുവാക്കളിൽ നിന്നു ബാങ്ക് അക്കൗണ്ട് വഴി ഏഴുലക്ഷത്തിലധികം രൂപ ആൽഫിൻ ഉൾപ്പെടുന്ന സംഘം വാങ്ങിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. യുവാക്കളെ പരിശീലനത്തിനാണെന്നു പറഞ്ഞ് ജയ്പുരിൽ കൊണ്ടുപോയെങ്കിലും വാഗ്ദാനം നൽകിയ തരത്തിലുള്ള വരുമാനം ലഭിക്കാതായതോടെ ഇവർ നാട്ടിലേക്ക് മടങ്ങി. ശേഷം യുവാക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്ന് അർത്തുങ്കൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആൽഫിൻ അറസ്റ്റിലായത്. ജില്ലയിലെ പല ഭാഗത്തുനിന്നുമുള്ള ഒട്ടേറെ യുവാക്കളിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കാപ്പാ കേസിൽ ജയിലിലായ ബി ജെ പി കൗൺസിലർ...

ശബരിമല സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കരുതെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ

0
തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കരുതെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ....

കോന്നിയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത പാസ്റ്ററുടെ കാര്‍ വനമേഖലയില്‍ അപകടത്തില്‍പ്പെട്ടു

0
കോന്നി: ഗൂഗിൾ മാപ്പില്‍ കാണിച്ച വഴിയിലൂടെ യാത്ര ചെയ്ത് വനമേഖലയിൽ അപകടത്തിൽപ്പെട്ട...

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരൻ മരിച്ചു ; സംസ്ഥാനത്ത് നാലാമത്തെ മരണം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ...