മദ്യപിക്കാൻ പണം നൽകിയില്ല ; വിളപ്പിൽശാലയിൽ അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വിളപ്പിൽശാല: തിരുവനന്തപുരം വിളപ്പിൽശാലയിൽ മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം. നൂലിയോട് സ്വദേശി മനോജാണ് അമ്മ രംഭയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് മനോജ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്. സ്ഥിരമായി മനോജ്‌ അമ്മയെ ശല്യപ്പെടുത്തി മദ്യപിക്കാൻ പണം വാങ്ങുമായിരുന്നുവെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി. മനോജിന്‍റെ കൂടെയായിരുന്നു അമ്മ രംഭയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസവും മനോജ് മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാൽ അമ്മ പണം നൽകിയില്ല. പണം കിട്ടാതെ വന്നതോടെ രോഷാകുലനായ പ്രതി അമ്മയുടെ സാരിയിൽ തീകൊളുത്തുകയായിരുന്നു. ബന്ധുക്കളെത്തിയാണ് രംഭയെ ആശുപത്രിയിലേക്ക് മാറ്റിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പൊലീസ് മനോജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ...

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....

കലഞ്ഞൂര്‍ പോത്തുപാറയില്‍ ലോഡ് കയറ്റി വന്ന ടോറസ് ലോറിക്ക് തീ പിടിച്ചു : വാഹനം...

0
കോന്നി : കലഞ്ഞൂര്‍ പോത്തുപാറയില്‍ പാറമടയില്‍ നിന്നും ലോഡുമായി ഇറക്കം ഇറങ്ങി വന്ന...