പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ക്ലാസ്മുറിക്കുള്ളിൽ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്ലാസ് നടക്കുന്ന സമയത്ത് കടിയേറ്റത്. രാവിലെ പത്തരക്കാണ് സംഭവം. ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്താണ് വാതിലിന് സമീപത്ത് ഒന്നാമത്തെ ബെഞ്ചിലിരുന്ന വിദ്യാർത്ഥിനിക്ക് കടിയേറ്റത്. നായ പെട്ടെന്ന് അകത്തേക്ക് പാഞ്ഞുവരികയായിരുന്നു. കുട്ടിയുടെ വലതുഭാഗത്തെ ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയെ അവിടെ നിന്ന് മാറ്റി, അധ്യാപകർ ചേർന്നാണ് നായയെ ഓടിച്ചത്. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിവെപ്പിന് ശേഷം കുട്ടിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും പിതാവ് അറിയിച്ചു. രണ്ടാഴ്ചയിലേറെയായി ഇവിടെ നായശല്യം കൂടുതലാണെന്നും കുട്ടിയുടെ പിതാവ് പറയുന്നു. നായ് സ്കൂൾ പരിസരത്ത് ഓടി നടക്കുന്നത് കണ്ടതിന്റെ പശ്ചാത്തലത്തിൽ ക്ലാസ് മുറികൾ അടച്ചിടണമെന്ന് ഹെഡ്മാസ്റ്റർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ക്ലാസ് മുറി തള്ളിത്തുറന്നാണ് നായ അകത്ത് കയറിയതും കുട്ടിയെ ആക്രമിച്ചതും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.