കൊച്ചി : പരമ്പരാഗത വൈദ്യം എന്നു പറഞ്ഞ് തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ നടൻ സലിം കുമാര്‍ രംഗത്ത്. തനിക്ക് കരള്‍ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ചികിത്സയ്ക്കായി പോയ വൈദ്യന്മാരില്‍ നിന്നുമുണ്ടായ അനുഭവമാണ് താരം പറഞ്ഞത്. കരള്‍ മാറ്റ ശസ്ത്രക്രിയയെ ഭയന്നാണ് ഒരു സുഹൃത്തുവഴി വൈദ്യന്മാരെ കാണാനായി പോകുന്നത്. അവര്‍ തന്ന മരുന്ന് കഴിച്ച് രക്തം ഛര്‍ദിക്കുന്ന അവസ്ഥയിലെത്തി. ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സയും കരള്‍ മാറ്റിവെയ്ക്കലിനും വിധേയനായതുകൊണ്ടാണ് താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നും സലിംകുമാര്‍ പറഞ്ഞു.
മരണം തൊട്ടുമുന്നില്‍ കാണുന്ന സമയത്താണ് ബാല ആയാലും നമ്മളായാലും ആശുപത്രിയില്‍ എത്തുന്നത് എന്നാണ് താരം പറയുന്നത്. കരളിന് അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ താൻ ഗൂഗിളില്‍ നോക്കിയപ്പോല്‍ കരള്‍ മാറ്റിവയ്ക്കല്‍ മാത്രമേ ഒരു പ്രതിവിധി ഉള്ളൂ എന്ന് അറിഞ്ഞു. അത് ഞാൻ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു. വേറെ മാര്‍ഗങ്ങള്‍ അന്വേഷിച്ചു. കാൻസര്‍ വരെ മാറ്റുന്ന ഒരു വൈദ്യൻ ഒറ്റപ്പാലത്തുണ്ടെന്ന് പറയുന്നത് എറണാകുളത്തുള്ള എന്റെ സുഹൃത്തായ ഡിവൈഎസ്പിയാണ്. 51 ദിവസത്തില്‍ ലിവര്‍ സിറോസിസ് മാറ്റിത്തരുമെന്നാണ് പറഞ്ഞത്. 501 ദിവസം കഴിച്ചിട്ടും മാറാതായപ്പോള്‍ താൻ വൈദ്യനെ വിളിച്ചു. തനിക്ക് ഫോര്‍ത്ത് സ്റ്റേജ് കാൻസറാണെന്നും വെല്ലൂരില്‍ ചികിത്സയിലാണെന്നുമാണ് വൈദ്യൻ പറഞ്ഞത്. – താരം വ്യക്തമാക്കി.
പിന്നീട് സലിംകുമാര്‍ പോയത് ചേര്‍ത്തലയുള്ള മോഹനൻ വൈദ്യരെ കണാനാണ്. തട്ടിപ്പാണെന്ന് അന്നേ മനസിലായെന്നാണ് സലിം കുമാര്‍ പറയുന്നത്. പുള്ളി എന്നോട് പറഞ്ഞു ഇംഗ്ലിഷില്‍ ഇതിനു മരുന്നില്ല. അയാള്‍ കുറെ മരുന്ന് കുറിച്ച് തന്നു. തൊട്ടപ്പുറത്ത് ഇയാള്‍ ജൈവ വളം കൊണ്ട് ഉല്‍പാദിപ്പിച്ച നെല്ല്, ചേന, കാച്ചില്‍ ഒക്കെ ഇരിപ്പുണ്ട് ഇതും വാങ്ങണം നമ്മള്‍. ഭയങ്കര വിലയാണ്. ഇതല്ലാതെ വേറൊന്നും കഴിക്കരുത് എന്ന് പറഞ്ഞിട്ട് ഒരു പശു കഴിക്കുന്ന പുല്ല് പറിച്ചു തന്നു. ബാക്കി ഉള്ളത് ഭാര്യ വീട്ടില്‍ നിന്ന് പറിക്കണം. ഞാൻ ഈ സാധനം കഴിച്ചു തുടങ്ങി. എനിക്ക് ഛര്‍ദില്‍ തുടങ്ങി. ചോര ആണ് ഛര്‍ദിക്കുന്നത്.
എന്റെ മകൻ വൈദ്യരെ വിളിച്ചു ചോദിച്ചു എന്താണ് ഇങ്ങനെ. വൈദ്യര്‍ പറയുകയാണ് അകത്ത് കുറച്ച് ബ്ലഡ് കിടപ്പുണ്ട് അത് പുറത്തുകളയാൻ ഞാൻ ഒരു മരുന്ന് കൊടുത്തിട്ടുണ്ട് അത് ഛര്‍ദിച്ച് പോകട്ടെ എന്ന്. അകത്തു കിടന്നതും പോയി പിന്നെ കുടല്‍ കൂടി പുറത്തു വരുന്ന തരത്തില്‍ ചോര ഛര്‍ദിക്കുകയാണ്. ഞാൻ മകനോട് പറഞ്ഞു ഒന്നുകൂടി വിളിച്ച് ചോദിക്ക്. അവൻ വിളിച്ചിട്ട് പറഞ്ഞു അച്ഛാ അയാള്‍ ഫോണ്‍ എടുക്കുന്നില്ല. അതെങ്ങനെ ശരിയാവും ഞാൻ അയാളെ വിശ്വസിച്ചാണ് മരുന്നു കഴിക്കുന്നത്. പിന്നീട് ഞാൻ വിളിച്ചു അപ്പോഴും എടുത്തില്ല അങ്ങനെ കുറെ പ്രാവശ്യം വിളിച്ചപ്പോള്‍ അയാള്‍ എടുത്തു, എന്നിട്ട് പറഞ്ഞു, ”വേഗം ആശുപത്രിയില്‍ കൊണ്ടുപോയി കൊള്ളൂ” എന്ന്.- സലിം കുമാര്‍ പറഞ്ഞു.
ഈ വൈദ്യൻ കള്ളനാണെന്ന് ഡിവൈഎസ്പിയെ വിളിച്ചുപറഞ്ഞപ്പോള്‍ മലയാറ്റൂര്‍ ഒരു വൈദ്യൻ ഉണ്ടെന്ന് പറഞ്ഞു. ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം അവിടെ പോയി. 500 തേങ്ങയുടെ വെള്ളമെടുത്ത് കുറുക്കി ലേഹ്യം പോലെ ആക്കി വേറെ എന്തോ സാധനവും കൂടി അതില്‍ ഇട്ട് കഴിക്കാനാണ് പറഞ്ഞത്. രാവിലെ മുതല്‍ എന്റെ ഭാര്യ 500 തേങ്ങയുടെ വെള്ളമെടുത്ത് രാത്രി വരെ ഇരുന്ന് ഇത് വറ്റിച്ച് വറ്റിച്ച് തളര്‍ന്നു. ഒടുവില്‍ ലേഹ്യം റെഡിയായപ്പോള്‍ ഭാര്യയ്ക്ക് സന്തോഷമായി, ഭര്‍ത്താവിന്റെ അസുഖം മാറാനുള്ള മരുന്ന് ഉണ്ടാക്കാൻ പറ്റിയല്ലോ. ഇത് ഞാൻ കഴിച്ചതും ഛര്‍ദി കൂടി എന്റെ ശരീരം ഇതൊന്നും താങ്ങുന്നില്ല. ഭാര്യ വൈദ്യരെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു ശരീരം റിജക്‌ട് ചെയ്യുകയാണ് നിങ്ങള്‍ ഒരു കാര്യം ചെയ്യൂ, ഈ മരുന്ന് കളയണ്ട ദേഹം പൊള്ളുമ്പോള്‍ പുരട്ടാം വെച്ചേക്കു. ശരീരം പൊള്ളുമ്പോള്‍ ലിവര്‍ സിറോസിസിന്റെ മരുന്ന് പുരട്ടാം എന്ന് പറയുകയാണ് വൈദ്യര്. ഭാര്യ അത് ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട് അടുപ്പില്‍ നിന്ന് എന്തെങ്കിലും പൊള്ളല്‍ ഉണ്ടായാല്‍ ഉടനെ ലിവര്‍ സിറോസിസിന്റെ മരുന്നെടുത്ത് അതില്‍ പുരട്ടും. ഇതുപോലെ എത്രയോ വൈദ്യന്മാര്‍ ഉണ്ട്.
കിഡ്നി എന്ന് പറഞ്ഞാല്‍ വൃഷണം ആണെന്ന് വിചാരിക്കുന്ന വൈദ്യന്മാര്‍ ഉണ്ടെന്നും സലിംകുമാര്‍ പറയുന്നു. എന്നോട് ഒരു വൈദ്യൻ പറഞ്ഞു ഒരാള്‍ അയാളുടെ രണ്ട് കിഡ്നിയും ഞെരിച്ചിട്ടാണ് വന്നിരിക്കുന്നത്. അപ്പോള്‍ ഞാൻ ചോദിച്ചു കിഡ്നി ഞെരിക്കാൻ പറ്റുമോ. വൃഷണത്തിനെയാണ് പുള്ളി കിഡ്നി എന്ന് പറയുന്നത്. ഇവന്റെ അടുത്ത് പോയിട്ടാണ് ലിവര്‍ സിറോസിസിനുള്ള മരുന്ന് വാങ്ങുന്നത്. ഇവരൊക്കെ അന്തം വിട്ട പ്രതികളാണ് ഇവരൊക്കെ എന്തിനും ചികിത്സിക്കും. ക്രൂരമാണ് ഇവരൊക്കെ ചെയ്യുന്നതെന്നും സലിംകുമാര്‍ പറഞ്ഞു. തന്നെ ചികിത്സിച്ച് ഭേദമാക്കി എന്ന് കള്ളം പറഞ്ഞ് ചികിത്സ നടത്തുന്നവരുണ്ടെന്നും സലിം കുമാര്‍ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033