കേരളത്തിൽ കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യം : കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയില്‍ അന്യസംസ്ഥാനക്കാരിയായ എട്ടുവയസുകാരിയെ മാതാപിതാക്കളുടെ അരികില്‍ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊച്ചുകുട്ടികള്‍ക്ക് പോലും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ആഭ്യന്തരവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടു കഴിഞ്ഞു. പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണം. വീടിനുള്ളില്‍ പോലും നമ്മുടെ പെണ്‍മക്കള്‍ക്ക് രക്ഷയില്ലെന്ന അവസ്ഥായി കഴിഞ്ഞു. ആലുവയില്‍ അഞ്ചരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് അടുത്ത ഹൃദയഭേദകരമായ വാര്‍ത്ത വന്നിരിക്കുന്നത്. അതിഥികളെന്ന് വിളിച്ച് കൊട്ടിഘോഷിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ക്ഷണിക്കുന്ന സര്‍ക്കാര്‍ അവരുടെ പിഞ്ചുമക്കളെ വേട്ടക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോള്‍ ക്രിമിനലുകളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു. പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും കാര്യത്തില്‍ രാജസ്ഥാനുമായി മത്സരിക്കുകയാണ് കേരളമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി ; പുതിയ ടെൻഡർ ക്ഷണിക്കും

0
തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക്...

ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണം ; ആഭ്യന്തര മന്ത്രിക്ക് കത്തുമായി പയ്യന്നൂരിൽ...

0
കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച...