മുഖത്ത് വന്നിരുന്ന ഈച്ചയെ അടിച്ചുകൊന്നു ; പിന്നാലെ യുവാവിന് ഒരു കണ്ണിന്റെ കാഴ്‌ച നഷ്ടമായി, ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

ബീജിംഗ്: മുഖത്ത് പറന്നുവന്നിരുന്ന പ്രാണിയെ കൊന്ന യുവാവിന് ഒരു കണ്ണിന്റെ കാഴ്‌ച നഷ്ടമായി. ചൈനയിലെ ഗ്വാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് സംഭവം നടന്നത്. മുഖത്തുവന്നിരുന്ന ചെറുപ്രാണിയെ കൊന്നതിനുപിന്നാലെയുണ്ടായ അണുബാധയെത്തുടർന്ന് വു എന്ന യുവാവിന് ഇടതുകണ്ണിന്റെ കൃഷ്ണമണി നീക്കം ചെയ്യേണ്ടി വരികയായിരുന്നു.തനിക്ക് ചുറ്റും കുറച്ചുനേരമായി പറക്കുകയായിരുന്ന പ്രാണിയെ മുഖത്ത് വന്നിരുന്നതിന് പിന്നാലെ യുവാവ് അടിച്ചുകൊല്ലുകയായിരുന്നു. ഒരുമണിക്കൂറിന് ശേഷം ഇടതുകണ്ണ് ചുവക്കുകയും തടിക്കുകയും ചെയ്തു. വേദനയും അനുഭവപ്പെടാൻ തുടങ്ങി. പിന്നാലെ യുവാവ് ചികിത്സ തേടിയെങ്കിലും ഇടതുകണ്ണിന്റെ കൃഷ്ണമണി നീക്കം ചെയ്യേണ്ടി വരികയായിരുന്നു.

യുവാവിന് ചെങ്കണ്ണാണ് ബാധിച്ചതെന്നാണ് ചൈനയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കണ്ണിനും ചുറ്റുമുള്ള ഭാഗങ്ങൾക്കും ഗുരുതരമായ വ്രണമുണ്ടായെന്നും മരുന്ന് കൊണ്ട് ഫലമില്ലെന്നും ഡോക്‌ടർമാർ അറിയിക്കുകയായിരുന്നു. അണുബാധ തലച്ചോറിലേക്ക് പടരാമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് യുവാവിന്റെ ഇടതുകണ്ണ് മുഴുവനായും നീക്കം ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...