ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിനില്‍ വച്ച് ഒറ്റയ്ക്ക് യാത്രചെയ്യുകയായിരുന്നു സ്ത്രീക്ക് മുന്നില്‍ സ്വയംഭോഗംചെയ്ത കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനാണെന്ന് കോടതി. 43-കാരനായ മുകേഷ് ഷായ്ക്ക് ഒമ്പത് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.2022-നവംബര്‍ നാലിനായിരുന്നു ഭൂഗര്‍ഭ ട്രെയിന്‍ യാത്രയ്ക്കിടെ ശിക്ഷയിലേക്ക് നയിച്ച കുറ്റകൃത്യം നടന്നത്. ഒരു കോച്ചില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മുന്നിലെത്തി മുകേഷ് ഷാ സ്വയംഭോഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്ത്രീ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടർന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു.
രാത്രി 11.40 ഓടെ സഡ്ബറിക്കും ആക്ടണ്‍ നഗരത്തിനും ഇടയിലുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടന്നത്. ട്രെയിന്‍ കാലിയായിരുന്നിട്ടും ഷാ പരാതിക്കാരിയുടെ മുന്‍വശത്ത് വന്നിരിക്കുകയും അവരെ അസ്വസ്ഥമാക്കുന്ന തരത്തില്‍ വളരെ മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നുവെന്ന് ബ്രിട്ടീഷ് പോലീസ് വ്യക്തമാക്കി.