കിഫ്ബിയുടെ പേരിൽ വായ്പ വെട്ടുന്നതിൽ ഇടപെടണം ; ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കിഫ്ബി വായ്പയുടെ പേരിൽ വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്നതിൽ ഇടപെടണമെന്ന് നിതി ആയോഗ് ഉപാദ്ധ്യക്ഷനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പക്ഷെ,​ കേന്ദ്ര സർക്കാരിന്റെ നയപരമായ വിഷയമായതിനാൽ പരിമിതി ഉണ്ടെന്നായിരുന്നു മറുപടി നൽകിയത്. നിതി ആയോഗിന്റെ തലത്തിൽ നിന്നുള്ള ഇടപെടൽ നടത്തും.കിഫ്ബി മുഖേന വൻകിട വികസന പദ്ധതികൾ യാഥാർത്ഥ്യക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. പശ്ചാത്തല വികസന മേഖലയിൽ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയവ നടപ്പാക്കാൻ കേരളത്തിന് കഴിഞ്ഞത് കിഫ്ബി വായ്പ ഉപയോഗപ്പെടുത്തിയാണ്.

ഇതിന്റെ പേരിൽ 2021 മുതൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ കുറവു വരുത്തിയിരിക്കുകയാണ്. കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിലും തടസമുണ്ടാകുന്നു. ഇത് വലിയ സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്നതായും ആവശ്യമായ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ.വി.വേണു തുടങ്ങിയവർ പങ്ക് എടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിആർഡിയിലെ വിവാദ എഐഒ നിയമനം ; പിഎസ്‍‌സിക്കും വീഴ്ച

0
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആ ർഡി) വിവാദമായ അസിസ്റ്റന്റ്...

സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ 27.48 കോടിയുടെ ക്രമക്കേടുകൾ : സിഎജി റിപ്പോർട്ട്

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 27.48 കോടി...

കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ നടന്നു

0
ചെറുകോൽപ്പുഴ: കർഷക സംഘo ഏഴുമറ്റൂർ ഏരിയ സമ്മേളനം ചെറുകോൽപ്പുഴയിൽ കർഷക സംഘo...

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ : മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ...

0
ന്യുഡല്‍ഹി: പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി കേന്ദ്ര ഗതാഗത മന്ത്രി...