Thursday, June 20, 2024 5:25 am

സുഹൃത്തിന്‍റെ മകളെ പീഡിപ്പിച്ചു ; സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സുഹൃത്തിന്‍റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്ന പരാതിയിൽ ഡൽഹി വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ കേസ്. 14കാരിയായ വിദ്യാർഥിനിയെ നിരന്തരം ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്നാണ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതി. പെൺകുട്ടിയുടെ പിതാവ് 2020ൽ മരിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ പെൺകുട്ടിയെ ഏറ്റെടുത്തു. 2020 മുതൽ 2021 വരെയുള്ള കാലയളവിൽ ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.

പെൺകുട്ടി ഗർഭിണിയായതോടെ ഇക്കാര്യം ഉദ്യോഗസ്ഥൻ ഭാര്യയോട് തുറന്നുപറഞ്ഞു. പിന്നാലെ മകനെ മെഡിക്കൽ ഷോപ്പിൽ വിട്ട് മരുന്നു വാങ്ങിപ്പിക്കുകയും വീട്ടിൽ വെച്ചുതന്നെ ഗർഭം അലസിപ്പിക്കുകയും ചെയ്തെന്നും പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. നിലവിൽ പെൺകുട്ടി ചികിത്സയിലാണ്. പരാതിയിന്മേൽ ഡൽഹി പോലീസ് അന്വേഷണം നടത്തിവരുകയാണ്. പോക്സോ അടക്കം വിവിധ വകുപ്പ് പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ഉദ്യോഗസ്ഥന്‍റെ ഭാര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ. രാധാകൃഷ്ണന്റെ രാജി ഗവർണർ അംഗീകരിച്ചു

0
തിരുവനന്തപുരം: ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മന്ത്രിസഭയിൽ നിന്നുള്ള കെ.രാധാകൃഷ്ണന്റെ രാജി ഗവർണർ അംഗീകരിച്ചു....

അപൂർവ ശസ്ത്രക്രിയ ; യുവ എൻജിനിയറുടെ ഹൃദയം മാറ്റിവെച്ചത് രണ്ടുതവണ

0
ബെംഗളൂരു: കഴിഞ്ഞ ഏഴുവർഷത്തിനിടെ രണ്ടുതവണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്‌ വിധേയനായി 32-കാരനായ...

സ്വപ്ന പദ്ധതി ; ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പാലം നിര്‍മിക്കാന്‍ സാധ്യത വർധിക്കുന്നു, പഠനം...

0
ചെന്നൈ: ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയിലേക്ക് പാലം നിര്‍മിക്കുന്നതിനുള്ള സാധ്യത കൂടുതല്‍ വർധിക്കുന്നു....

പി.ആർ.എസ് വായ്പ ; കേരളബാങ്കുമായി ചർച്ച നടത്തുമെന്ന് മന്ത്രി ജി.ആർ അനിൽ

0
തിരുവനന്തപുരം: നെൽകർഷകർക്കുള്ള പി.ആർ.എസ് വായ്പ കുറഞ്ഞ പലിശനിരക്കിൽ ലഭ്യമാക്കാൻ കേരളാ ബാങ്കുമായി...