സുഹൃത്തിന്‍റെ മകളെ പീഡിപ്പിച്ചു ; സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സുഹൃത്തിന്‍റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്ന പരാതിയിൽ ഡൽഹി വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ കേസ്. 14കാരിയായ വിദ്യാർഥിനിയെ നിരന്തരം ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്നാണ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതി. പെൺകുട്ടിയുടെ പിതാവ് 2020ൽ മരിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ പെൺകുട്ടിയെ ഏറ്റെടുത്തു. 2020 മുതൽ 2021 വരെയുള്ള കാലയളവിൽ ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.

പെൺകുട്ടി ഗർഭിണിയായതോടെ ഇക്കാര്യം ഉദ്യോഗസ്ഥൻ ഭാര്യയോട് തുറന്നുപറഞ്ഞു. പിന്നാലെ മകനെ മെഡിക്കൽ ഷോപ്പിൽ വിട്ട് മരുന്നു വാങ്ങിപ്പിക്കുകയും വീട്ടിൽ വെച്ചുതന്നെ ഗർഭം അലസിപ്പിക്കുകയും ചെയ്തെന്നും പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. നിലവിൽ പെൺകുട്ടി ചികിത്സയിലാണ്. പരാതിയിന്മേൽ ഡൽഹി പോലീസ് അന്വേഷണം നടത്തിവരുകയാണ്. പോക്സോ അടക്കം വിവിധ വകുപ്പ് പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ഉദ്യോഗസ്ഥന്‍റെ ഭാര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ നിന്ന്...

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; തെളിവെടുപ്പിനിടെ പൊലീസിന്റെ കടുത്ത നടപടി നേരിട്ട് പ്രതി

0
ഗുജറാത്ത്: ഗുജറാത്തിൽ ലിവ് ഇൻ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ...

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...

വടകര ലഹരിക്കേസ് : അധ്യാപിക കീർത്തനയ്ക്ക് ജാമ്യം

0
കൊച്ചി: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക്...