വടകര ലഹരിക്കേസ് : അധ്യാപിക കീർത്തനയ്ക്ക് ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ അന്വേഷണം ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കീർത്തനയ്ക്ക് മുൻ ക്രിമിനൽ കേസുകളൊന്നുമില്ലെന്നതും കോടതി പരിഗണിച്ചു. അന്വേഷണവുമായി പ്രതി പൂർണമായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകളിൽ ഇടപെടുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയിൽ നിർദേശമുണ്ട്.

അധ്യാപകരെ ഇടനിലക്കാരാക്കി ലഹരി വ്യാപാരം നടത്തിയെന്ന ആരോപണമാണ് വടകര എംഡിഎംഎ കേസിന് പിന്നിൽ. കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടികൂടിയതോടെയാണ് സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണമാണ് അധ്യാപികമാരിലേക്കും എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

തിരുവോണ സദ്യയെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

0
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്...

വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ് മലയാലപ്പുഴ യൂണിറ്റ് ഒൻപതാമത് വാർഷികവും...

0
മലയാലപ്പുഴ : വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ്...

​ആയുധ ശേഖരത്തിന് തീപിടിച്ചതിനെ തുടർന്ന് ബൊളീവിയയിലെ സൈനിക ക്യാമ്പിൽ ശക്തമായ സ്ഫോടനം; വീണ്ടും സ്ഫോടന...

0
സുക്രെ: ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം. പത്തിലേറെ പേർക്ക് ഗുരുതര...