തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ച് മെറ്റ. കേന്ദ്ര ഐടി മന്ത്രാലയത്തിനും മെറ്റക്കും മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നൽകിയതിന് പിന്നാലെയാണ് നടപടി. പോസ്റ്റുകൾ നീക്കിയതിന് പിന്നിൽ സാങ്കേതിക തകരാർ ആണെന്നാണ് മെറ്റയുടെ വിശദീകരണം. ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്തയുടേയും നബിദിന ആശംസകളുടെയും പോസ്റ്റുകൾ നീക്കം ചെയ്തതിലാണ് കത്ത് നല്‍കിയത്.
പോസ്റ്റുകള്‍ പുനസ്ഥാപിക്കണമെന്നും ഉള്ളടക്കം നീക്കം ചെയ്തതിലെ കാരണം വ്യക്തമാക്കണമെന്നുമാണ് മെറ്റയോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് പോസ്റ്റുകൾ പുനഃസ്ഥാപിച്ച് മെറ്റ വിശദീരണം നല്‍കിയത്.






























