എന്‍റെ മകൾ അനുഭവിച്ച വേദന അവൻ അനുഭവിക്കണം ; ഡോ.വന്ദന ദാസിന്‍റെ മാതാവ് വസന്തകുമാരി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: “എന്‍റെ മകളുടെ ശരീരത്തിൽ 27 കുത്തുകളുണ്ടായിരുന്നു, എന്‍റെ മകൾ അനുഭവിച്ച വേദന അവൻ അനുഭവിക്കണം” കൊല്ലം സെഷൻസ് കോടതിയിൽ വൈകാരികമായി പ്രതികരിച്ച് ഡോ. വന്ദന ദാസിന്‍റെ മാതാവ് വസന്തകുമാരി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി സന്ദീപിനെ ജീവപര്യന്തം തടവിനുശിക്ഷിച്ചുള്ള കോടതിവിധി കേട്ടശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോൾ അവരുടെ കണ്ണുകൽ ഈറനണിഞ്ഞു, വാക്കുകൾ ഇടറി.

“വധശിക്ഷ എന്നതിനെക്കാളുപരി എന്‍റെ മകൾ അനുഭവിച്ച വേദന, ഭയം എല്ലാം പ്രതി അറിയണം. മകളുടെ ശരീരത്തിൽ ഏറ്റ 27കുത്തുകൾ, ഒരു കൈയും കാലും മാംസത്തോടുകൂടി അടർന്നുപോയ ശരീരം, കുത്തേറ്റ് പ്രാണ രക്ഷാർഥം ഓടിയപ്പോൾ മകളെ രക്ഷിക്കാൻ ആരും ഇല്ലായിരുന്നു. വിറകു കീറുന്നത് പോലെ മകളുടെ ശരീരം കുത്തിക്കീറിയത്, അങ്ങനെയുള്ള വേദനയെല്ലാം അറിയുന്ന ശിക്ഷ അവന് കിട്ടണം. ഇത് നീതി ന്യാമയല്ലെ, നമുക്ക് ആഗ്രഹിക്കാൻ അല്ലേ പറ്റു. നിയമത്തിന് കൊടുക്കാൻ പറ്റുന്ന ശിക്ഷ ഇതായിരിക്കാം. എനിക്ക് അറിയില്ല. പ്രോസിക്യൂട്ടറുമായി ആലോചിച്ച് അടുത്ത നടപടി നോക്കാം”. വസന്തകുമാരി മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...