കളിക്കുമ്പോൾ കാലിന് പരിക്കേറ്റെന്ന് കരുതി ; പാമ്പുകടിയേറ്റ ആറാം ക്ലാസ്സുകാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വണ്ടിപ്പെയാർ: കാലിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച ആറാം ക്ലാസ്സുകാരൻ മരിച്ചു. പശുമല എസ്റ്റേറ്റിൽ പരേതരായ അയ്യപ്പന്റെയും ഗീതയുടെയും ഇളയമകൻ സൂര്യ(11)യാണ് മരിച്ചത്. കുട്ടിയെ പാമ്പ് കടിച്ചതായി പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്. ഈ വിവരം അതുവരെ ആരും മനസ്സിലാക്കിയിരുന്നില്ല. രണ്ടുദിവസം മുൻപ് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കാലിന് പരിക്കേറ്റത്. കുട്ടി ഇത് ആരോടും പറഞ്ഞില്ല. ഞായറാഴ്ചയായപ്പോഴേക്കും അസ്വസ്ഥതകളുണ്ടായി. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ നില വഷളായി. ഉടൻതന്നെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുര്യയുടെ അച്ഛനും അമ്മയും അർബുദം ബാധിച്ചാണ് മരിച്ചത്. ഏക സഹോദരി ഐശ്വര്യയുടെയും ഭർത്താവിന്റെയും സംരക്ഷണത്തിലായിരുന്നു കുട്ടി. തിങ്കളാഴ്ച തേനി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...