കൊലക്കേസിൽ അറസ്റ്റിലാവുമ്പോൾ പ്രായപൂർത്തിയായില്ല ; ജയിലിലുള്ള രണ്ടു പേരെ വിട്ടയക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊലക്കേസിൽ 13 വർഷമായി ജയിലിൽ കഴിയുന്ന രണ്ടു പേരെ വിട്ടയക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. അറസ്റ്റിലാവുന്ന സമയത്ത് രണ്ടുപേർക്കും പ്രായപൂർത്തിയായിരുന്നില്ല. പ്രായത്തിന്‍റെ ആനുകൂല്യം നിഷേധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. 2011ലെ ഇടുക്കി പളനിസ്വാമി കൊലക്കേസിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. അന്ന് അറസ്റ്റിലായതും തടവിലാക്കിയതും 16ഉം 17ഉം വയസ്സുണ്ടായിരുന്ന രണ്ട് ആൺകുട്ടികളെയായിരുന്നു. രാജ്യത്തെ ജയിലുകളിൽ കഴിയുന്ന പ്രായപൂർത്തിയാകാത്തവരുടെ കണക്കെടുപ്പിനായി നാഷണൽ ലീഗൽ സർവീസ് സൊസൈറ്റി നിയോഗിച്ച സമിതിയുടെ പരിശോധനയിലാണ് ഇരുവരും ജയിലിൽ കഴിയുന്നത് കണ്ടെത്തിയത്. ശിക്ഷാസമയത്ത് പ്രായ പൂർത്തിയാകാത്തവരായിരുന്നു രണ്ടുപേരുമെന്ന് ഹൈക്കോടതി നിർദേശ പ്രകാരം തൊടുപുഴ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണത്തിലും സ്ഥിരീകരിച്ചു. തുടർന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സർക്കിൾ ഇൻസ്പെക്ടർമാർ എംവി ജോയ്, പിടി കൃഷ്ണൻ കുട്ടി എന്നിവർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കോടതി കണ്ടെത്തിയതും നടപടിക്ക് നിർദേശിച്ചതും. 13 വർഷം ജയിലിൽ കഴിയേണ്ടിവന്നതിനാൽ നഷ്ടപരിഹാരം വിധിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെയും, പോലീസ് ഉദ്യോഗസ്ഥരുടെയും വാദം കേൾക്കാനായി കേസ് ഇനി 15ന് പരിഗണിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...

സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി : സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി...