നായയെ പേടിച്ച് ഓടി ; ഫ്‌ളാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : നായ പിന്നാലെ ഓടിയതിനെ തുടർന്ന് ഫ്‌ളാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് സ്വിഗ്ഗി ജീവനക്കാരൻ മരണപ്പെട്ടു. ഹൈദരാബാദിലെ 23 കാരനായ മുഹമ്മദ് റിസ്‍വാനാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഓർഡർ ചെയ്ത ഭക്ഷണം ഡെലവിറി ചെയ്യാനായി ബഞ്ചാര ഹിൽസിലെലുംബിനി റോക്ക് കാസിൽ അപ്പാർട്ട്മെന്റിലേക്ക് പോയതായിരുന്നു മുഹമ്മദ് റിസ്‍വാനെന്ന് പോലീസ് പറഞ്ഞു. ഫ്ളാറ്റിന്‍റെവാതിലിൽ മുട്ടിയപ്പോൾ ഉപഭോക്താവിന്‍റെ വളർത്തുനായ ജർമ്മൻ ഷെപ്പേർഡ് കുരച്ചുകൊണ്ട് യുവാവിന്‍റെ ദേഹത്തേക്ക് ചാടി.

ഭയന്നുപോയ റിസ്‍വാൻ ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ നായ അവനെ പിന്തുടർന്നു. ഇതിനിടിയിൽ റിസ്‍വാൻ അപ്പാർട്ട്‌മെന്റിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു വെന്ന് ബഞ്ചാര ഹിൽസ് പോലീസ് ഇൻസ്‌പെക്ടർ എം നരേന്ദർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. പിന്നീട് ശനിയാഴ്ച വൈകിട്ട് 6.30 ഓടെ മരിക്കുകയായിരുന്നു. സംഭവത്തിൽ ഫ്ളാറ്റ് ഉടമക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...