കോട്ടയം : തിരുവനന്തപുരം മുതൽ കോട്ടയം വരെ 146 കിലോമീറ്ററുകൾ, സഞ്ചരിക്കാൻ ആവശ്യമായ സമയം ഏകദേശം അഞ്ച് മണിക്കൂർ. ജാതി – രാഷ്ട്രീയ ഭേതമന്യേ പ്രിയ നേതാവിന് വിട ചൊല്ലാൻ ഊണും ഉറക്കവും വെടിഞ്ഞു കേരള ജനതയാകെ ഒരുമിച്ചു. ഒരു ജന്മം മുഴുവൻ കേരളത്തിലെ ജനങ്ങള്‍ക്കായി അക്ഷീണം പ്രവർത്തിച്ച ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് ജനിച്ച മണ്ണിൽ അദ്ദേഹം അവസാനമായി എത്തിയത് നീണ്ട 28 മണിക്കൂറിന് ശേഷം. തന്നെ തേടി എത്തുന്ന ജനങ്ങളുടെ പരാതികൾ ക്ഷമയോടെ കേട്ടിരുന്ന ജനനായകൻ ഫയലുകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയാകാൻ ഒരുങ്ങുന്നു. ‘ഉമ്മൻ ചാണ്ടി മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ ‘…… ഒരു ജനതയുടെ സ്നേഹം മുഴുവൻ ഏറ്റുവാങ്ങികൊണ്ട് ചലനമറ്റ് കിടക്കുന്ന നേതാവിന് ഈ വാക്കുകളിൽ പരം മറ്റെന്തു വേണം.
കേരള ചരിത്രത്തിൽ ഇന്നോളം കണ്ട ഏറ്റവും വലിയ വിലാപയാത്ര ഇഎംഎസ്സിന്റെയും നായനാരുടെയും ആയിരുന്നുവെങ്കിൽ, ഉമ്മൻ ചാണ്ടിക്ക് കേരളക്കര നൽകിയത് ഹൃദയം കൊണ്ട് അതിലും എത്രയോ വലിയ അന്തിമോപചാരമായിരുന്നു. അദ്ദേഹത്തെ കാണാൻ ഒത്തുകൂടിയവരിൽ കോൺഗ്രസുകാർ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. മണിക്കൂറുകളോളം ‘ഐ ലവ് യൂ ചാണ്ടി അപ്പച്ചാ..'( i love you chandy appacha) എന്ന കടലാസുമായി നിന്ന കുഞ്ഞും, മുട്ടുകൊണ്ട് വയ്യാഞ്ഞിട്ടും ആൾത്തിരക്കിൽ ഏന്തിവലിഞ്ഞ് മുന്നോട്ടെത്തിയ വായോധികർക്കുമുള്ളിൽ ഉണ്ടായിരുന്നത് ഒരേ ഒരു ഉമ്മൻ ചാണ്ടി തന്നെയായിരുന്നു. അതിവേഗം ബഹുദൂരം, അക്ഷീണം ഓടിയെത്താറുള്ള ആ നേതാവ് അവസാനത്തെ ആളുടെ പരാതിയും ക്ഷമയോടെ കേട്ട് മാത്രമേ മടങ്ങുകയുള്ളൂ. പുസ്തകം വായിച്ച് ശീലമില്ലാത്ത ചാണ്ടി സാറിന്റെ പുസ്തകം ജനങ്ങൾ തന്നെയായിരുന്നു, അവരുടെ അനുഭവങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ പാഠം. ജനങ്ങൾക്ക് പറയാനുള്ളത് ഒരു കടലാസിൽ കുറിച്ചെടുത്ത് ഒരിക്കലും മടങ്ങി വരാന്‍ പറ്റാത്ത ലോകത്തേക്ക് അദ്ദേഹം യാത്ര പറയുകയാണ്. ചുറ്റിലും നിന്നവർ ഒരേ സ്വരത്തിൽ പറയുന്നു അദ്ദേഹം ഒരേ ഒരു രാജാവായിരുന്നു എന്ന്.
കൊച്ചി മെട്രോയും, കണ്ണൂർ വിമാനത്താവളവും, വിഴിഞ്ഞം തുറമുഖവും പോലുള്ള സ്വപ്നതുല്യമായ പദ്ധതികളും, അതിനോടൊപ്പം നിഷ്കളങ്ക രാഷ്ട്രീയവും മനുഷ്യസ്നേഹവും പഠിപ്പിച്ച ആ വലിയ കുഞ്ഞൂഞ്ഞ് ഇനിയില്ല. തന്നെ വിമർശിച്ചവർക്ക് നേരെ വാളെടുക്കുന്നതിനു പകരം ശാന്തമായി പൊരുതി ജയിച്ചു കാണിച്ചു കൊടുത്ത നേതാവ്. എല്ലാം സത്യത്തിൽ പര്യവസാനിക്കും എന്ന് വിശ്വസിച്ച നേതാവ്. മരകുരിശിൽ ഏറ്റിയ ശേഷം യേശുക്രിസ്തുവിനെ ദ്രോഹിച്ച പടയാളികൾ പോലും പറഞ്ഞു അയാൾ നീതിമാനായിരുന്നു എന്ന്. ഇന്ന് ചലമറ്റ് കിടക്കുന്ന ആ നേതാവിനെ നോക്കി അന്ന് കല്ലെറിഞ്ഞവർ പോലും പറയുന്നു അദ്ദേഹം യഥാർത്ഥത്തിൽ നീതിമാൻ ആയിരുന്നു എന്ന്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033