കുന്നിടിച്ചതിനെ തുടർന്ന് വീടിന് മുൻപിൽ ഉണ്ടായ 20 അടി താഴ്ചയിലേക്ക് വീണ് ​ഗൃഹനാഥൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുന്നിടിച്ചതിനെ തുടർന്ന് വീടിന് മുൻപിൽ ഉണ്ടായ 20 അടി താഴ്ചയിലേക്ക് വീണ് ​ഗൃഹനാഥൻ മരിച്ചു. നിലമേൽ ബംഗ്ലാംകുന്ന് തുളസികൃഷ്ണ വിലാസത്തിൽ കെ.രാജൻ (64) ആണ് മരിച്ചത്. വിമുക്ത ഭടനാണ് രാജൻ. കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. രണ്ട് മാസം മുമ്പ് രാജന്‍റെ വസ്തുവിന്‍റെ ഒരുഭാഗം അഞ്ചൽ സ്വദേശിയായ സ്വകാര്യ വ്യക്തിക്കു വിറ്റിരുന്നു. ഈയാള്‍ ഇവിടെ ഉണ്ടായിരുന്ന കുന്നിടിച്ചു. ഇതോടെ രാജന്‍റെ വീട് ഉയരത്തിലായി. വീടിനു മുന്നിൽ സംരക്ഷണ ഭിത്തി കെട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി വീടിനു മുന്നിൽ നിന്നു രാജൻ താഴ്ചയിൽ വീണതാകാമെന്നാണ് സംശയിക്കുന്നത്.

വീട്ടിൽ രാജൻ തനിച്ചായിരുന്നു. രാവിലെ ഇതു വഴി കടന്നു പോയ വിദ്യാർഥികളാണ് ആരോ കിടക്കുന്നത് കണ്ടത്. പരിസരത്തുള്ളവർ എത്തിയപ്പോൾ രാജൻ മരിച്ച നിലയിലായിരുന്നു. പോലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ...

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...