ഡാർക്ക് ചോക്ലേറ്റ് കഴിക്കാം ; ഗുണങ്ങൾ ഏറെ

For full experience, Download our mobile application:
Get it on Google Play

കൊക്കോ കണ്ടന്റ് അധികമായുള്ള മധുരം വളരെ കുറഞ്ഞ അളവിലുള്ള ഡാർക്ക് ചോക്ലേറ്റുകൾ മിതമായ രീതിയിൽ ഉപയോഗിച്ചാൽ ഗുണങ്ങൾ ഒട്ടേറെയാണ്.
ആന്റിഓക്‌സിഡന്റുകൾ : ഡാർക്ക് ചോക്ലേറ്റ് ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഫ്‌ലേവനോയിഡുകൾ ഡാർക്ക് ചോക്ലേറ്റിൽ ധാരാളമുണ്ട്. അത് ഓക്‌സിഡേറ്റിവ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുകയും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാനും സഹായിക്കും.
ഹൃദയാരോഗ്യം : ഡാർക്ക് ചോക്ലേറ്റ് രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്‌ട്രോൾ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് രക്തയോട്ടം കൂട്ടുകയും ഹൃദയത്തെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യും. നിലവിലുള്ള ഹൃദയാരോഗ്യ പ്രശ്‌നങ്ങൾ വർധിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു.
തലച്ചോറിന്റെ പ്രവർത്തനം : ഡാർക്ക് ചോക്ലേറ്റിലുള്ള ഫ്‌ലേവനോയിഡുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഓർമ, ഏകാഗ്രത, മൊത്തത്തിലുള്ള മസ്തിഷ്‌ക പ്രവർത്തനം എന്നിവയെ നന്നാക്കുന്നു. പ്രായസംബന്ധമായ ബുദ്ധിമുട്ടുകൾ തടയാനും ഡാർക്ക് ചോക്ലേറ്റിനു കഴിയും.

മൂഡ് നന്നാക്കാം : സന്തോഷവും ഉന്മേഷവും തോന്നിക്കുന്ന എൻഡോർഫിനെ ഉദ്ദീപിപ്പിക്കാൻ കഴിയുന്ന കോംപൗണ്ടുകൾ ഡാർക്ക് ചോക്ലേറ്റുകളിൽ ഉണ്ട്. സ്വാഭാവിക ആന്റിഡിപ്രസന്റായ സെറാടോണിനും ഡാർക്ക് ചോക്ലേറ്റിലുണ്ട്. അതുകൊണ്ട് തന്നെ മൂഡ് നന്നാക്കാൻ ഇനി അൽപം ഡാർക്ക് ചേക്ലേറ്റ് ആവാം.
സമ്മർദ്ദം കുറയ്ക്കും: കോർട്ടിസോൾ പോലുള്ള ശരീരത്തിലെ സ്‌ട്രെസ് ഹോർമോണുകളുടെ പ്രവർത്തനം കുറയ്ക്കുന്നതിനു ഡാർക്ക് ചോക്ലേറ്റിനു കഴിയും. ഇത് സമ്മർദ്ദം കുറയ്ക്കാനും ശരീരവും മനസ്സും റിലാക്‌സ്ഡ് ആവാനും സഹായിക്കും.
ചർമത്തിന്റെ ആരോഗ്യം : ഡാർക്ക് ചേക്ലേറ്റ് ചർമ്മത്തിനു നല്ലതാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? എന്നാൽ സംഗതി സത്യമാണ്. ഡാർക്ക് ചേക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ചർമ്മത്തെ സംരക്ഷിക്കും. ഒപ്പം ചർമം ഹൈഡ്രേറ്റഡ് ആയിരിക്കാനും കൊളാജൻ ഉദ്പാദിപ്പിക്കുന്നതിനും സഹായിക്കും. ഇത് ആരോഗ്യമുള്ള ചർമത്തിനും പ്രായത്തിന്റെ ലക്ഷണങ്ങൾ ചർമത്തിൽ നിന്നും മാറുന്നതിനും കാരണമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...

കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം ; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

0
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ്...