ആരോഗ്യ വകുപ്പും കെ.എസ്.ഇ.ബി യും കൈകോര്‍ത്തു ; ആദിവാസി യുവതിക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ സുഖപ്രസവം

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട മൂഴിയാര്‍ ആദിവാസി ഉന്നതിയില്‍ പ്രസവ വേദനയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ആദിവാസി യുവതി കോന്നി മെഡിക്കല്‍ കോളേജില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്കി. ആരോഗ്യ വകുപ്പ് അധികൃതരും കെ.എസ്.ഇ.ബി ജീവനക്കാരും ചേര്‍ന്ന് കൃത്യ സമയത്ത് കോന്നി മെഡിക്കല്‍ കോളേജില്‍ എത്തിച്ചതിനെ തുടര്‍ന്നാണ്‌ അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെ വിവരം ധരിപ്പിക്കുകയും അവിടെ നിന്നും യുവതിയെ കെ.എസ്.ഇ ബി ആംബുലന്‍സില്‍ സീതത്തോട്ടില്‍ എത്തിക്കുകയുമായിരുന്നു.

സീതത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രശോഭ്, ഡോ.അലന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം സീതത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ  ഐ.സി.യു ആംബുലന്‍സുമായി ഡ്രൈവര്‍ ജോമോന്‍ എത്തുകയും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്മാരായ ദീപ്തി എം ദിനേശ്, രഞ്ജിനി.വി.രാജന്‍ എന്നിവര്‍ ചേര്‍ന്ന് സീതത്തോട് ആല്‍ഫ മെഡിക്കല്‍ സെന്ററിലും തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോന്നി മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. കോന്നി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ അംബികയുടെ നേതൃത്വത്തില്‍ നടന്ന പരിചരണത്തില്‍ പുലര്‍ച്ചെ മൂന്നു മണിയോടെ യുവതി ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി കോന്നി മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖം : വിദേശ നിക്ഷേപാനുമതിക്കായി അദാനി ഗ്രൂപ്പ് സമീപിച്ചിട്ടില്ലെന്ന് കേന്ദ്രം

0
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി വിദേശ കമ്പനിക്ക് വിൽക്കുന്നത്...

പോലീസിനെ ഭീഷണിപ്പെടുത്തിയ കേസ് ; അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തു

0
കൊച്ചി: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ രണ്ട്...

എൽപിഎസ്ടി സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണം എന്ന് ഡി വൈ എഫ് ഐ സംസ്ഥാന...

0
തിരുവനന്തപുരം: എൽപിഎസ്ടി സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണം എന്ന് ഡി വൈ...

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പ്രളയ ബാധിതരുടെ വൈദ്യുതി വിച്ഛേദിച്ച് കെ എസ് ഇ ബി

0
കോട്ടയം: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പ്രളയ ബാധിതരുടെ വൈദ്യുതി വിച്ഛേദിച്ച് കെ...