കൊവിഡ് 19 : മുതിര്‍ന്ന പൗരന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊവിഡ് 19 രോഗബാധ ഉണ്ടായവരില്‍ മുതിര്‍ന്ന പൗരന്മാര്‍, പ്രമേഹം, കരള്‍രോഗം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം തുടങ്ങിയവയുള്ളവര്‍ക്കാണ് രോഗമൂര്‍ച്ചയും മരണവും കൂടുതലായി കാണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ ആരോഗ്യവകുപ്പ് യഥാസമയം നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അറിയിച്ചു.

കൊവിഡ് രോഗബാധിത പ്രദേശത്തുനിന്നും തിരിച്ചെത്തി വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്ന വ്യക്തികളുമായി അടുത്തിടപെടരുത്. ജീവിതശൈലീ രോഗനിയന്ത്രണ മരുന്നുകള്‍ക്കായോ താരതമ്യേന നിസാരമായ രോഗചികിത്സയ്‌ക്കോ മുതിര്‍ന്ന പൗരന്മാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ആരോഗ്യ, ആരോഗ്യേതര ആവശ്യങ്ങള്‍ അറിയിച്ചു പരിഹാരം കാണുന്നതിനും മാനസിക ഒറ്റപ്പെടലിനും ആകുലതകള്‍ക്കും പരിഹാരത്തിനുമായി 9205284484 എന്ന നമ്പരില്‍ വിളിക്കാം. ഈ നമ്പരില്‍ വിളിച്ച് 1 അമര്‍ത്തിയാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാന്‍ സാധിക്കും. ജില്ലയിലെ ആരോഗ്യ സേവനങ്ങളെപ്പറ്റിയും ചികിത്സാ മാര്‍ഗ്ഗ നിര്‍ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും. 2 അമര്‍ത്തിയാല്‍ ജില്ലയിലെ മാനസികാരോഗ്യ വിഭാഗവുമായി ബന്ധപ്പെടാം. 3 അമര്‍ത്തിയാല്‍ ചികിത്സാ ആവശ്യങ്ങളും ചികിത്സേതര ആവശ്യങ്ങളും പരിഹരിക്കുന്ന വിഭാഗവുമായി ബന്ധപ്പെടാം. കഴിച്ചുകൊണ്ടിരിക്കുന്ന അത്യാവശ്യ മരുന്നുകളുടെയും ആഹാരം ഉള്‍പ്പെടയുള്ള അവശ്യ വസ്തുക്കളുടെയും ലഭ്യത ഈ സംവിധാനത്തിലൂടെ ഉറപ്പാക്കാന്‍ കഴിയും.
മുതിര്‍ന്ന പൗരന്മാര്‍ അകാരണമായി വീടിനു പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ല. ഇലക്കറികള്‍, പോഷകാഹാരങ്ങള്‍ എന്നിവ നിത്യവുമുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ധാരാളം ശുദ്ധജലം കുടിക്കുകയും വീട്ടില്‍ തന്നെ വിശ്രമിക്കുകയും വേണമെന്നും ഡിഎംഒ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...