തിരുവനന്തപുരം : സംസ്ഥാനത്ത് നിലവില്‍ 197 കോവിഡ് ബാധിത മേഖലകളെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 104 ക്ലസ്റ്ററുകളില്‍ രോഗബാധ കുറയുന്നു. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 26.3 ആയി ഉയര്‍ന്നു.
കടകളിലും മാര്‍ക്കറ്റുളിലും കോവിഡ് ജാഗ്രത കര്‍ശനമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഇതുവരെ രൂപപ്പെട്ടത് 433 ക്ലസ്റ്ററുകള്‍. 236 എണ്ണത്തിലും രോഗബാധ നിയന്ത്രിക്കാന്‍ കഴിഞ്ഞു. 197 ക്ലസ്റ്ററുകള്‍ സജീവമാണ്.
104 ഇടത്ത് രോഗബാധ കുറയുന്നുണ്ട്. 49 ക്ലസ്റ്ററുകളില്‍ രോഗബാധിതരുടെ എണ്ണമുയരുമ്പോള്‍ 44 ഇടങ്ങളില്‍ സ്ഥിരമായി നില്ക്കുന്നു. തൃശൂരില്‍ 43 ഉം എറണാകുളത്ത് 37 ഉം സജീവ ക്ലസ്റ്ററുകളുണ്ട്. പത്തനംതിട്ടയിലെ 8 ക്ലസ്റ്ററുകളില്‍ രോഗബാധിതരുടെ എണ്ണമുയരുന്നു.
തിരുവനന്തപുരത്ത് 28 ക്ലസ്റ്ററുകളില്‍ രോഗം കുറയുന്നു. കേസ് പെര്‍ മില്യണ്‍ ഏറ്റവും ഉയര്‍ന്നു നില്ക്കുന്നത് കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കൊല്ലം, കാസര്‍കോട് ജില്ലകളിലാണ്. സംസ്ഥാന ശരാശരി 1565 ആണെങ്കില്‍ കോഴിക്കോട് 2059 ആയി ഉയര്‍ന്നിരിക്കുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 26. 3 ആണ് ടി പി ആര്‍. എല്ലാ ജില്ലകളിലും സെപ്റ്റംബര്‍ നാലാം വാരത്തെ അപേക്ഷിച്ച് അഞ്ചാം വാരത്തില്‍ ടി പി ആര്‍ ഉയര്‍ന്നപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ കുറഞ്ഞു.
രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്ന വേഗത്തിലെ കുറവും രോഗവ്യാപനം കുറയുന്നതിന്റെ സൂചനകളാണ്. .മാര്‍ക്കറ്റുകള്‍, കടകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ കോവി ഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
ലക്ഷണമുള്ള എല്ലാവരിലും ആന്റിജന്‍ പരിശോധന നെഗറ്റീവ് ആണെങ്കിലും ആര്‍ടി പി സി ആര്‍ പരിശോധന നടത്തണം.