Wednesday, July 2, 2025 5:07 pm

ഇവ ശ്രദ്ധിച്ചാല്‍ സ്‌ട്രോക്കില്‍ നിന്നും രക്ഷപെടാം​

For full experience, Download our mobile application:
Get it on Google Play

രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസ്സം മൂലം തലച്ചോറിലേയ്ക്ക് രക്തം എത്തുന്നത് കുറയുകയോ അല്ലെങ്കില്‍ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് സ്‌ട്രോക്ക് വരുന്നത്. സട്രോക്ക് വന്ന് കഴിഞ്ഞാല്‍ ചിലരില്‍ മുഖത്തിന്റെ ഏതെങ്കിലും ഭാഗം കോടി പോകുന്നത് കാണാം. അതുപോലെ ഒരു ഭാഗം തളര്‍ന്ന് പോവുക, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, അമിതമായിട്ടുള്ള തലവേദന, ക്ഷീണം, ബാലന്‍സ് തെറ്റല്‍, നടക്കാന്‍ സാധിക്കാത്ത അവസ്ഥ എന്നിവയെല്ലാം ലക്ഷണമായി കാണാവുന്നതാണ്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ കിടപ്പിലാകാനും സാധ്യതയുണ്ട്. ഈ സ്‌ട്രോക്ക് വരാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഏതൊരു അസുഖത്തേയും നമ്മളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഏറ്റവും നല്ലത് നല്ലൊരു ജീവിതശൈലി നിലനിര്‍ത്തുന്നതിലൂടെയാണ്. ഇത്തരത്തില്‍ നല്ല ജീവിതരീതികളുടെ ഒരു ഭാഗം തന്നെയാണ് വ്യായാമവും. അസുഖങ്ങളില്‍ നിന്നും മാത്രമല്ല നമ്മളുടെ ശരീരം ഫിറ്റാക്കി നിലനിര്‍ത്താനും വ്യായാമം നല്ലത്. നിങ്ങള്‍ പതിവായി കുറച്ച് സമയം വ്യായാമം ചെയ്യുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യതയും കുറയ്ക്കാന്‍ സാധിക്കുന്നതാണ്. നമ്മള്‍ വ്യായാമം ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ലഭിക്കുന്ന നിരവധി ഗുണങ്ങളുണ്ട്. അതില്‍ തന്നെ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കും. കൂടാതെ സ്‌ട്രോക്ക് വരാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നുണ്ട്. അതിനാല്‍ ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റ് മിതമായ രീതിയില്‍ വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്.
സ്‌ട്രോക്ക് വരാതിരിക്കാന്‍
മദ്യപാനം​
മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന് ചുമ്മാ എഴുതുന്നതല്ല. നമ്മളുടെ ആരോഗ്യം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശേഷി മദ്യപാനത്തിനുണ്ട്.  ചെറിയ അളവില്‍ പോലും മദ്യപിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നാണ് പറയുന്നത്. നമ്മളുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും ഷുഗര്‍ വര്‍ദ്ധിപ്പിക്കാനുമെല്ലാം മദ്യപാനം നല്ലൊരു കാരണമാണ്. രക്തസമ്മര്‍ദ്ദം അമിതമാകുന്നത് പെട്ടെന്നുള്ള സ്‌ട്രോക്കിലേയ്ക്കും നയിക്കും.

പൊണ്ണത്തടി​
എനിക്ക് തടിയുണ്ട്. അത് എന്റെ ശരീരപ്രകൃതിയാണ്. ഞാന്‍ അത് സ്വീകരിക്കുന്നു എന്ന് പറയുന്നത് നല്ലതാണ്. പക്ഷേ ആരോഗ്യപരമായി നോക്കിയാല്‍ പൊണ്ണത്തടി ഒട്ടും നല്ലതല്ല. സ്‌ട്രോക്ക് മുതല്‍ അറ്റാക്ക് വരെ വരാനുള്ള സാധ്യത ഇവരില്‍ വളരെ കൂടുതലായിരിക്കും. അതിനാല്‍ ശരീരഭാരം കുറയ്‌ക്കേണ്ടത് അനിവാര്യം തന്നെ. ഇതിനായി നിങ്ങള്‍ക്ക് ഡോക്ടറുടെ സഹായത്തോടെ നല്ല ഡയറ്റ് പ്ലാന്‍ സെറ്റ് ചെയ്യാവുന്നതാണ്. അതുപോലെ കൃത്യമായ രീതിയില്‍ നിങ്ങളുടെ ശരീരത്തിന് ചേരുന്ന വിധത്തില്‍ വ്യായാമവും ചെയ്ത് നിങ്ങള്‍ക്ക് ശരീരഭാരം ബോഡി മാസ്സിനനുസരിച്ച് നിലനിര്‍ത്തുന്നത് നല്ലതായിരിക്കും. ഇത് സ്‌ട്രോക്ക് സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.
പുകവലി​
ആഹാരം കഴിച്ച് കഴിഞ്ഞ് ഒന്ന് പുകവലിച്ചാല്‍ ആശ്വാസം ലഭിക്കുന്നവര്‍ ധാരാളമാണ്. ചിലര്‍ക്ക് രാവിലെ ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ പുകവലിക്കണം. ചിലര്‍ സ്റ്റൈലിന് പുകവലിക്കുന്നവരുണ്ട്. ഇവര്‍ക്ക് കാന്‍സര്‍ മുതല്‍, സ്‌ട്രോക്ക് വരെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്‌ട്രെസ്സ്​
സ്‌ട്രെസ്സ് കുറയ്‌ക്കേണ്ടത് വളരെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഉറക്കം താളം തെറ്റിയാല്‍ അത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് കാരണാകുന്നുണ്ട്. അതുപോലെ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളെ സ്‌ട്രോക്ക് വരാനുള്ള സാധ്യതയിലേയ്ക്കും തള്ളിവിടാം. അതിനാല്‍ സ്‌ട്രെസ്സ് മാനേജ് ചെയ്യുക. ഇതിനായി നിങ്ങള്‍ക്ക് മെഡിറ്റേഷന്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുന്നത് നല്ലതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേൾഡ് മലയാളി കൗൺസിൽ ; ഡോ. ഐസക് പട്ടാണിപറമ്പിൽ ചെയർമാൻ, ബേബി മാത്യു സോമതീരം...

0
ഷാർജ : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി)...

കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

0
ധാക്ക: കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ്...

പരുമല റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് വ്യാപാരികളും യാത്രക്കാരും

0
പരുമല : ചെറിയ മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം ; ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

0
ആലപ്പുഴ : കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ...