ഭീതി വിതച്ച കൊവിഡ് മഹാമാരിയെ ഞെട്ടലോടെയല്ലാതെ ലോകത്തിന് നോക്കി കാണാന്‍ സാധിക്കുകയില്ല. ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്ത് വൈറസ് കാലഘട്ടം ഇനിയൊരിക്കലും ഉണ്ടാവരുതെ എന്ന പ്രാര്‍ത്ഥനയ്‌ക്കിടയിലാണ് ഡിസീസ് എക്‌സ് എന്ന മഹാമാരി അടുത്തതായി ഉടലെടുക്കാന്‍ പോകുന്നതെന്ന ആരോഗ്യ വിദഗ്‌ധരുടെ പ്രവചനം. കൊറോണ കവര്‍ന്നത് ലക്ഷക്കണക്കിന് ജീവനെങ്കില്‍ കോടിക്കണക്കിനാളുകളുടെ ജീവന്‍ അപഹരിക്കുന്ന വില്ലനായാണ് ഡിസീസ് എക്‌സ് അവതരിക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗം ലോകാരോഗ്യസംഘടന അംഗീകരിക്കുന്നത് വരെ ഡിസീസ് എക്‌സ് എന്നാകും അറിയപ്പെടുക. പുതിയ രോഗം വൈറസ് മുഖേനയോ ഫംഗസ് മുഖേനയോ ബാക്‌ടീരിയ മുഖേനയോ പകരാം എന്ന നിഗമനത്തിലാണിപ്പോള്‍. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടക്കേണ്ടതുണ്ട്.
കൊവിഡിന് പിന്നാലെ തന്നെ ഒരു മഹാമാരി എത്താം എന്നത് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തലാണ്. അത് വലിയ അപകടങ്ങള്‍ വരുത്തിവെയ്‌ക്കും. രോഗ തീവ്രതയെ കുറിച്ച് പറയുമ്പോഴും എപ്പോള്‍ എവിടെ എന്നതില്‍ വ്യക്തതയില്ല. ലോകത്തിന്‍റെ ഏത് ഭാഗത്ത് വേണമെങ്കിലും ഡീസീസ് എക്‌സ് റിപ്പോര്‍ട്ട് ചെയ്യാം. അതുകൊണ്ട് തന്നെ മാസ് വാക്‌സിനേഷന്‍ അടക്കം ഒരുക്കേണ്ടതുണ്ട്. കൊവിഡ് തീര്‍ത്ത പ്രതിസന്ധി കാലം കഴിയുന്നതിന് മുമ്പ് തന്നെയാണ് പുതിയൊരു മുന്നറിയിപ്പ് വിദഗ്‌ധര്‍ നല്‍കിയിരിക്കുന്നത്. ഇതിന് പിന്നില്‍ നിരവധി കാരണങ്ങളാണ് മുന്നോട്ട് വെയ്‌ക്കുന്നത്. മനുഷ്യ-മൃഗ സമ്പര്‍ക്കവും സംഘര്‍ഷവും ഏറി വരുന്നത് ഇതിന് ഒരു കാരണമാകാം. ഇപ്പോള്‍ രൂപം കൊണ്ട് വൈറസുകള്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്‌ക്ക് പകരുന്നതാണ് എന്ന നിഗമനത്തിലാണ് നിലവില്‍ ആരോഗ്യസംഘടന എത്തിയിരിക്കുന്നത്.
നിലവില്‍ കൊവിഡ് ലോകത്തിന്‍റെ രോഗ പ്രതിരോധ ശേഷിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയൊരു മഹാമാരി താങ്ങാവുന്നതിലും അപ്പുറമായിരിക്കും. കൊവിഡിനെക്കാള്‍ 20 മടങ്ങ് പ്രഹരശേഷിയുണ്ടാകാം എന്നാണ് പ്രാരംഭ പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ തന്നെ മരണ തോതും വര്‍ധിക്കും. നിലവില്‍ വാക്‌സിനേഷന്‍ തന്നെയാണ് പ്രതിരോധത്തിന് പ്രധാനം എന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്ന് മാസ് വാക്‌സിനേഷന്‍ നടപ്പിലാക്കാനാണ് ആരോഗ്യ വിദഗ്‌ധര്‍ ഊന്നല്‍ നല്‍കുന്നത്. മുന്‍ കരുതല്‍ വളരെയധികം അത്യാവശ്യമാണ്. ഇനിയൊരു മഹാമാരി ഉണ്ടാകാതിരിക്കാന്‍ കരുതിയിരിക്കാം, ജാഗ്രത പുലര്‍ത്താം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































