Monday, July 7, 2025 7:43 am

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

നമ്മുടെ ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രധാന ധർമ്മങ്ങളിലൊന്ന്. കൂടാതെ അധികവെള്ളം നീക്കം ചെയ്യുക, പിഎച്ച്, ഉപ്പ്, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ചുവന്ന രക്താണുക്കളുടെ ഉത്പാദനം നിയന്ത്രിക്കുക എന്നിവയും ചെയ്യുന്നു. വൃക്കകളിലെ തകരാറ് മരണത്തിന് വരെ കാരണമാകാം. അതിനാൽ വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വൃക്കകളുടെ ആരോ​ഗ്യം നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.

സാൽമൺ പോലുള്ള മത്സ്യങ്ങൾ പ്രോട്ടീനും ഒപ്പം ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയതാണ്. ഇവ രക്തത്തിലെ ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കുകയും രക്തസമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യുന്നു. വൈറ്റമിൻ ബി 6, ബി 9, സി, കെ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് കാപ്സിക്കം. ആൻറി ഓക്സിഡൻറുകളും ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം തോത് കുറഞ്ഞതിനാൽ ഇവ വൃക്കകൾക്ക് ഗുണപ്രദമാണ്. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ക്രാൻബെറി വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

വൃക്കരോഗമുള്ളവർ ഒലീവ് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. കുർകുമിൻ എന്ന സംയുക്തം അടങ്ങിയ മഞ്ഞൾ പല രോഗാവസ്ഥകളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വൃക്കകളുടെ ആരോഗ്യത്തിനും മഞ്ഞൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ആൻറി ഓക്സിഡൻറുകൾ, വൈറ്റമിൻ സി, ഫൈബർ എന്നിവയെല്ലാം അടങ്ങിയ ബ്ലൂബെറിയും വൃക്കളെ സംരക്ഷിക്കുന്നു. അണുബാധയും നീർക്കെട്ടും കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ബ്ലൂബെറി നല്ലതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി പ്ലാന്‍റിൽ പ്രതിഷേധം

0
കൊൽക്കത്ത : ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ...

നീര്‍നായയുടെ കടിയേറ്റ് മരിച്ച വീട്ടമ്മയുടെ പോസ്റ്റുമാര്‍ട്ടം ഇന്ന്

0
കോട്ടയം : കോട്ടയത്ത് പാണംപടിയില്‍ ആറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ്...

പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം

0
പാലക്കാട്: പാലക്കാട് നാട്ടുകാലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം. കോഴിക്കോട്...

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകളുടെ തുടർ ചികിത്സ ഇന്ന് ആരംഭിക്കും

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ തുടർ...