Tuesday, July 8, 2025 6:38 am

ശരീരഭാരം പെട്ടെന്ന് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഒരുപാടു ആളുകൾ നേരിടുന്ന ഒരു പ്രശ്‌നമാണ് ശരീരഭാരം വേഗത്തിൽ വർദ്ധിക്കുന്നു എന്നത്. പല കാരണങ്ങൾ കൊണ്ടും ശരീരഭാരം വർദ്ധിക്കാം. വ്യായാമം ഇല്ലായ, ഡീഹൈഡ്രേഷൻ എന്നിവയൊക്കെ അതിൽ ചിലതാണ്. എന്നാൽ വേറേയും പല കാരണങ്ങളുണ്ട് ശരീരഭാരം കൂടാൻ. അവ എന്തൊക്കെയാണെന്ന് നോക്കാം. സാധാരണമായി സ്ത്രീകളിൽ കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പിസിഒഎസ് (Polycystic ovary syndrome). ഇത് ​ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഓവുലേഷൻ പ്രക്രിയ ക്യത്യമാകാത്തതിനാൽ അണ്ഡാശയത്തിൽ ചെറിയ കുമിളകൾ പോലുള്ള മുഴകൾ രൂപപ്പെടുന്ന അവസ്ഥയാണ്‌ പിസിഒഎസ്.

സ്ത്രീ ഹോർമോണുകളായ ഈസ്ട്രൻ, പ്രോജസ്ട്രോൺ, എന്നിവയുടെ ഉത്പാദനം കുറയുകയും പുരുഷ ഹോർമോൺ ആൻഡ്രജൻ ശരീരത്തിൽ ധാരാളമായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് ആർത്തവ ക്രമക്കേടുകൾ ഉൾപ്പെടെ പല തരം പ്രശ്നങ്ങളിലെയ്ക്കും നയിക്കും. ചിലരിൽ ആറു മാസം വരെ തുടർച്ചയായി ആർത്തവം വരാതിരിക്കാനും സാധ്യതയുണ്ട്. പിസിഒഎസ് ശരീരത്തിലെ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും മെറ്റബോളിസത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുന്നു.

തുടർച്ചയായുള്ള സമ്മർദ്ദം പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിനെ ഉത്പാദിപ്പിക്കുന്നു. ഇത് ഉയർന്ന കലോറിയും അമിതവിശപ്പിന് കാരണമാകുന്നു. സമ്മർദ്ദം കൂടാതെ ഉറക്ക പ്രശ്നങ്ങൾ, ക്ഷീണം, ശ്വസന പ്രശ്നങ്ങൾ, ദഹനക്കേട്, പേശി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം. ചില രോഗങ്ങൾക്കുള്ള മരുന്ന് കഴിക്കുന്നത് പലപ്പോഴും പെട്ടെന്ന് ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, വിഷാദം, മാനസിക വൈകല്യങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ ശരീരഭാരം കൂടാൻ കാരണമാകാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയായ ഹൈപ്പോതൈറോയിഡിസം പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കും. മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ക്ഷീണം, മുടികൊഴിച്ചിൽ എന്നിവയാണ് ഹൈപ്പോതൈറോയിഡിസത്തിന്റെ മറ്റ് ലക്ഷണങ്ങൾ.

സ്ത്രീകളിൽ പ്രായമാകൽ പ്രക്രിയയുടെ സ്വാഭാവിക ഭാഗമാണ് ആർത്തവവിരാമം. ഇത് പലപ്പോഴും ശരീരഭാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം ആർത്തവവിരാമ സമയത്ത് ഹോർമോൺ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് ഈസ്ട്രജന്റെ അളവ് കുറയുന്നത് സാധാരണമാണ്. ഇത് ശരീരഭാരം വർദ്ധിപ്പിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ഉറക്കം നിർണായകമാണ്. സ്ഥിരമായ ഉറക്കക്കുറവ് ശരീരത്തിന്റെ ഹോർമോൺ ബാലൻസ്, പ്രത്യേകിച്ച് വിശപ്പിനെയും മെറ്റബോളിസത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തും. ഇത് ശരീര ഭാരം വർദ്ധിപ്പിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്താവനയെച്ചൊല്ലി...

0
ന്യൂഡൽഹി : ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷ സമുദായത്തേക്കാൾ കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ...

ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു

0
ടെക്സസ് : ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി...

ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ നിര്‍ദേശങ്ങളുമായി മുരളി തുമ്മാരുകുടി

0
ഇടുക്കി : ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തിയതിൽ നിര്‍ദേശങ്ങളുമായി...

ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ഡോണൾഡ്...

0
വാഷിംഗ്ടണ്‍ : വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ...