കൂടെ പിറന്നവരാകാൻ രക്തബന്ധം വേണമെന്നില്ലെന്ന് തെളിയിച്ച പ്രസ്ഥാനമാണ് കേരള ജനവേദിയെന്ന് ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൂടെ പിറന്നവരാകാൻ രക്തബന്ധം വേണമെന്നില്ലെന്ന് തെളിയിച്ച പ്രസ്ഥാനമാണ് കേരള ജനവേദിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരള ജനവേദി ഇരുപത്തി നാലാം ജന്മദിനാചരണം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ജനവേദിയോട് ഒപ്പം നിൽക്കുന്നവർ ഒരിക്കലും അനാഥരാവില്ലെന്നും ജാതിമത ചിന്തകൾക്ക് അതീതമായി കഴിഞ്ഞ 24 വർഷമായി പ്രവർത്തിക്കുന്ന കേരളജനവേദി അനാഥരുടെ അത്താണിയാണെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം മീരാൻ വടക്കുപുറം, അലങ്കാർ അഷറഫ്, പി.കെ. ജേക്കബ്, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ശശികുമാർ തുരുത്തിയിൽ, കെ ആർ അശോക് കുമാർ, കെ എം രാജ, കെ കെ നവാസ്, മഞ്ജു ലാൽ.ഇ, കേരള ജനവേദി സംസ്ഥാന സെക്രട്ടറി ഇന്ദിര വാഴമുട്ടം എന്നിവർ പ്രസംഗിച്ചു. കേരള ജനുവരിയുടെ ഇരുപത്തിനാലാം ജന്മദിനാചരണ പരിപാടിയുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളുടെ വിതരണവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...