റാന്നി : അങ്ങാടി ഗ്രാമ പഞ്ചായത്തിലെ വലിയ കാവ് വാർഡ് വികസന സമിതി വിഭാവനം ചെയ്ത ആരോഗ്യ സുരക്ഷാ പദ്ധതിയായ “ഒപ്പമുണ്ട് കൂടെ ” യുടെ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും 20 ശനിയാഴ്ച നടക്കും. പദ്ധതി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി നിർവഹിക്കും. വടശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജ് സഹകരണത്തോടെ രാവിലെ 10 ന് ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് വലിയകാവ് അജയ്ഹാച്ച്വറി മാനേജിംഗ് ഡയറക്ടർ പി.വി ജയൻ ഉദ്ഘാടനം ചെയ്യും.
പദ്ധതിക്കായി തയ്യാറാക്കിയ തിം ഗാനം ” ഒപ്പം ഉണ്ടമ്മേ നമ്മളും കൂടെ ” യുടെ പ്രകാശനവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും. ക്യാമ്പിൽ പത്തോളം വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. മരുന്നുകളും സൗജന്യമായി വിതരണം നടത്തും. ക്യാമ്പിൽ പ്രമേഹം, കൊളസ്ട്രോൾ നിർണയത്തിനായുള്ള രക്തപരിശോധനയും നടക്കുമെന്ന് ഗ്രാമ പഞ്ചായത്തംഗം പി.എസ് സതീഷ്കുമാർ അറിയിച്ചു.