ചാലക്കുടി : ആരോഗ്യ പ്രവര്‍ത്തകയെ അപമാനിക്കുകയും മാലയും ബാഗും മോഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ജോലി കഴിഞ്ഞ് രാത്രി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. തിരുവനന്തപുരം ചിറയന്‍കീഴ് റോയ് നിവാസില്‍ റോയ് (25), കഠിനംകുളം തെരുവില്‍ തൈവിളാകം വീട്ടില്‍ നിശാന്ത് (29) എന്നിവരെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 25ന് രാത്രി എട്ടോടെ കൊരട്ടി മംഗലശ്ശേരിയിലാണ് സംഭവം. അറസ്റ്റിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആരോഗ്യ പ്രവര്‍ത്തകയെ അപമാനിക്കാൻ ശ്രമം ; രണ്ടുപേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment