പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് നമ്മുടെ കഴുത്തിലുള്ള ടോണ്‍സില്‍സിന് ഉണ്ടാകുന്ന അണുബാധ. ബാക്ടീരിയ, വൈറസ് എന്നിവ കാരണം ടോണ്‍സില്‍സിന് ഉണ്ടാകുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസ്. ശരീരത്തിലെത്തുന്ന അണുക്കളെ ആദ്യം നശിപ്പിക്കാനുള്ള കഴിവ് ടോണ്‍സിലുകള്‍ക്ക് ഉണ്ട്. എന്നാല്‍ ഈ അണുക്കളെ നശിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ടോണ്‍സിലൈറ്റിസ് ഉണ്ടാകുന്നത്. മുതിര്‍ന്നവരെക്കാളും കുട്ടികളെയാണ് ടോണ്‍സിലൈറ്റിസ് പിടികൂടാറുള്ളത്. ടോണ്‍സിലൈറ്റിസ് എളുപ്പത്തില്‍ അകറ്റാനുള്ള ഒറ്റമൂലികളെ കുറിച്ച് പരിചയപ്പെടാം.
അല്‍പം തുളസിയില എടുത്തതിനുശേഷം അവ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം ഇടവിട്ട് കുടിക്കുന്നത് ടോണ്‍സിലൈറ്റിസ് മാറാന്‍ സഹായിക്കും. ഒട്ടനവധി ഔഷധഗുണങ്ങളാണ് തുളസിയിലയില്‍ അടങ്ങിയിട്ടുള്ളത്. ടോണ്‍സിലൈറ്റിസ് മാറ്റാനുള്ള ഫലപ്രദമായ ഒറ്റമൂലികളില്‍ ഒന്നാണ് മുയല്‍ച്ചെവിയന്‍.
ഈ ചെടി വേരോടെ പിഴുതെടുത്തതിനുശേഷം നന്നായി അരയ്ക്കുക. ശേഷം തൊണ്ടയില്‍ പുരട്ടുന്നത് ടോണ്‍സിലൈറ്റിസ് അകറ്റാനും അസഹ്യമായ തൊണ്ടവേദന ഇല്ലാതാക്കാനും സഹായിക്കും. മുയല്‍ച്ചെവിയന്‍ ചെടി അരച്ചെടുത്തതിനു ശേഷം അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് അല്‍പം കുമ്പളങ്ങാനീര് ചേര്‍ത്ത് കഴിച്ചാല്‍ ടോണ്‍സിലൈറ്റിസിന് ഉടനടി പരിഹാരം കാണാന്‍ സാധിക്കും.